

കൊച്ചി: റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാൽ രചിച്ച 'അവൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര' എന്ന പുസ്തകത്തിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളെ വിമർശിച്ച് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. റോഷി പാൽ എന്ന മാധ്യമ പ്രവർത്തകനോട് യോജിക്കാം, വിയോജിക്കാം. പക്ഷെ അദ്ദേഹം സാഹസികമായി പുറത്ത് കൊണ്ട് വന്ന സത്യങ്ങളുടെ നേരെ എങ്ങിനെ കണ്ണടക്കാൻ കഴിയും എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചിരിക്കുന്നത്. അതിജീവിതയോടൊപ്പം നിൽക്കേണ്ട പൊതുരംഗത്തെ പലരും വേട്ടക്കാരുടെ കൂടെ കിതച്ചു കൊണ്ട് ഓടുകയായിരുന്നുവെന്ന് തോന്നിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറിച്ചു.
അവൾക്കൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര' എന്ന പുസ്തകത്തിനെതിരെ വ്യാപകമായ സോഷ്യൽമീഡിയ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ ഫേസ്ബുക്ക് കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
പ്രമുഖ രാഷ്ട്രീയ നേതാക്കളെ , സാംസ്ക്കാരിക- സാഹിത്യ പ്രതിഭകളെ നേരിൽ കണ്ട് "അവൾക്കൊപ്പം" എന്ന അന്വേഷണാത്മക പുസ്തകം കൈമാറുന്നതിന്റെ ഭാഗമായി ആർ.റോഷി പാലും കുടുംബവും വീട്ടിലെത്തി.
എ. ഐ. സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെയും മയ്യഴിയിലെത്തി പ്രിയ കഥാകാരൻ എം.മുകുന്ദനെയും കണ്ടായിരുന്നു റോഷി പാൽ വീട്ടിലെത്തിയത്. തന്റെ അനുഭവങ്ങൾ , വെല്ലുവിളികൾ എല്ലാം വിവരിക്കുകയായിരുന്നു.
അതിജീവിതയോടൊപ്പം നിൽക്കേണ്ട പൊതുരംഗത്തെ പലരും വേട്ടക്കാരുടെ കൂടെ കിതച്ചു കൊണ്ട് ഓടുകയായിരുന്നുവെന്ന് തോന്നി. പുസ്തകം ഞാൻ ശ്രദ്ധാപൂർവ്വം വായിച്ചു.
. റോഷി പാൽ എന്ന മാധ്യമ പ്രവർത്തകനോട് യോജിക്കാം, വിയോജിക്കാം. പക്ഷെ അദ്ദേഹം സാഹസികമായി പുറത്ത് കൊണ്ട് വന്ന സത്യങ്ങളുടെ നേരെ എങ്ങിനെ കണ്ണടക്കാൻ കഴിയും.
- മുല്ലപ്പള്ളി രാമചന്ദ്രൻ
Content Highlights: Mullappally Ramachandran has condemned the cyber attacks targeting R. Roshipal's book Avalkkoppam, calling for respect for freedom of expression and constructive public discourse.