'ഗൗരിയമ്മയുടെ പടമാണ് ചവിട്ടിക്കീറിയത്'; ജന്മദിനാചരണത്തിനിടെ പോരടിച്ച് ജെഎസ്എസിലെ ഇരുവിഭാഗങ്ങള്‍

ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബീനാ കുമാരി വിഭാഗത്തിലെ ആളുകളാണ് ബാനര്‍ നശിപ്പിച്ചത്

'ഗൗരിയമ്മയുടെ പടമാണ് ചവിട്ടിക്കീറിയത്'; ജന്മദിനാചരണത്തിനിടെ പോരടിച്ച് ജെഎസ്എസിലെ ഇരുവിഭാഗങ്ങള്‍
dot image

ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മയുടെ 107-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനര്‍ നശിപ്പിച്ചതിനെച്ചൊല്ലി ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) വിഭാഗങ്ങൾ തമ്മിൽ തര്‍ക്കം. ഗൗരിയമ്മയുടെ വീടിന് മുമ്പിലായി നിലവില്‍ യുഡിഎഫിനൊപ്പമുള്ള രാജന്‍ ബാബു വിഭാഗം സ്ഥാപിച്ച ബാനര്‍ മറുവിഭാഗം നശിപ്പിച്ചു.

ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബീനാ കുമാരി വിഭാഗത്തിലെ ആളുകളാണ് ബാനര്‍ നശിപ്പിച്ചത്. ബീനാ കുമാരി വിഭാഗം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിയില്‍ അനുസ്മരണയോഗം നടത്തുകയാണ്. ഗൗരിയമ്മയുടെ പോസ്റ്റര്‍ വലിച്ചുകീറിയ ശേഷം അവരുടെ ജന്മദിനാചരണം ആഘോഷിക്കുന്നത് വിരോധാഭാസമാണെന്നാണ് വീടിന് പുറത്ത് കൂടിയവരിൽ ചിലര്‍ പറയുന്നത്.

Content Highlights: JSS Factions Clash Over Vandalism of K R Gowriamma Birthday Banner

dot image
To advertise here,contact us
dot image