ജിദ്ദയില്‍ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പാകിസ്താന്‍

സൗദി ക്രിക്കറ്റ് ഫെഡറേഷനുമായി കരാര്‍ ഒപ്പുവെച്ചു

ജിദ്ദയില്‍ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പാകിസ്താന്‍
dot image

സൗദി അറേബ്യയിലെ ജിദ്ദയില്‍ ആധുനിക ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പാകിസ്താന്‍. നിര്‍മാണത്തിനുള്ള കരാറില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും സൗദി ക്രിക്കറ്റ് ഫെഡറേഷനും ഒപ്പുവെച്ചു. പാകിസ്താനെ പ്രതിനിധീകരിച്ച് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയും സൗദിയെ പ്രതിനിധീകരിച്ച് സൗദ് ബിന്‍ മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ സൗദും കരാറിലൊപ്പിട്ടു.

ചരിത്രപരമായ കരാറാണ് ഇതെന്നും ജിദ്ധയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ പിസിബിയും എസ്എസിഎഫും കരാറൊപ്പിട്ടതായും പിസിബി അധികൃതര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും ക്രിക്കറ്റ് സ്റ്റേഡിയം പണിയുക. ഇതെല്ലാം പിസിബിയുടെ ചുമതലയിലാണ് സജ്ജീകരിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും നിര്‍മാണം.

അടിസ്ഥാന വികസനം, സാങ്കേതിക വൈദഗ്ധ്യം, സ്റ്റേഡിയത്തിന്റെ ആസൂത്രണം എന്നിവയെല്ലാം പാലിച്ചായിരിക്കും നിര്‍മാണം. സൗദി ക്രിക്കറ്റിന്റെ വളര്‍ച്ചയെ സ്റ്റേഡിയം നിര്‍മാണം സഹായിക്കുമെന്നാണ് കരുതുന്നത്. സൗദി അറേബ്യയില്‍ ക്രിക്കറ്റ് പ്രോത്സാഹനത്തിന്റെ വലിയ നാഴികക്കല്ലാണിതെന്ന് നഖ്വി പറഞ്ഞു. ഈ പങ്കാളിത്തം ക്രിക്കറ്റ് ലോകത്തെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

content highlights: Pakistan to build a modern cricket stadium in Jeddah

dot image
To advertise here,contact us
dot image