

കൊച്ചി: 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്' ജനം ഏറ്റെടുത്തെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പൊലീസ് പിടികൂടിയതെന്നും അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ താന്‍ മുന്നിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടറിനോടാണ് പ്രതികരണം. ജനകീയ ബോധവല്‍ക്കരണ ക്യാംപെയിന്‍ തൂഫാന്‍ ജാഗരണ്‍ ഇന്ന് പെരുമ്പാവൂരില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതികരണം.
'പെരുമ്പാവൂരിലെ മയക്കുമരുന്ന് ബാഹുല്യം കണ്ട് ഞെട്ടി. അവിടം ക്ലീന്‍ ആക്കാന്‍ ബോധവല്‍ക്കരണം ആവശ്യമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പൊലീസ് തൂക്കിയെടുക്കും. കേരളമൊട്ടാകെ ഓപ്പറേഷന്‍ തൂഫാന്‍ ആഞ്ഞടിക്കുകയാണ്. ഏകദേശം 70 കോടി രൂപയുടെ മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്. എന്റെ കയ്യില്‍ നിന്നൊക്കെ പറന്നുപോയി. ജനം ഏറ്റെടുത്തിരിക്കുകയാണ്. അവരാണ് വാരിയേഴ്‌സ്. അതാണ് വിജയം', രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ലഹരിയുടെ വേരറുത്തിരിക്കും. ലഹരിമുക്തിക്കായി ചികിത്സ വേണമെങ്കില്‍ നല്‍കാന്‍ തയ്യാറാണ്. ആശുപത്രികള്‍ തയ്യാറാണ്. ലഹരി ഉപയോഗിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി ഇവിടെയുണ്ട്. ഭായ് കോളനിയില്‍ പോയി അതിഥി തൊഴിലാളികളെ കണ്ട് സംസാരിക്കും. കേരളീയരായാണ് അവര്‍ ഇവിടെ ജീവിക്കുന്നത്. പെരുമ്പാവൂരിനെ പഴയ പെരുമ്പാവൂര്‍ ആക്കണം. കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി മാറ്റാനുള്ള അന്തര്‍ദേശീയ തലത്തിലുള്ള മാഫിയകള്‍ കേരളത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര മാഫിയകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും. ഇത് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തലമുറകളോട് ചെയ്യുന്ന തെറ്റായിരിക്കും', രമേശ് ചെന്നിത്തല പറഞ്ഞു.
'കേരളത്തില്‍ എന്താണ് നടക്കുന്നത്. എംഡിഎംഎ ഉണ്ടാക്കുന്ന ലാബുകള്‍ വരെ ഉണ്ടെന്നാണ് പറയുന്നത്. ഇതെല്ലാം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പൊലീസ് നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ആരെയും ദ്രോഹിക്കണമെന്നില്ല. കുറ്റകൃത്യം ചെയ്യുന്നവരെ കയ്യാമം വെക്കാന്‍ പൊലീസ് വരും. ഞാന്‍ വൈകാരികമായാണ് ഇതിനെ കാണുന്നത്. ഞാനുമൊരു അച്ഛനാണ്. നമ്മുടെ കുഞ്ഞുകള്‍ അനാഥമാകരുത്. നമ്മുടെ കുഞ്ഞുങ്ങള്‍ മിടുക്കരായി വളരണം. കേരളത്തിലെ എല്ലാ പൊലീസുകാരും കോണ്‍സ്റ്റബിള്‍ മുതല്‍ ഡിജിപി വരെ ഒരുമാസക്കാലം എടുത്ത എഫര്‍ട്ട് ചെറുതല്ല', എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights: Operation Thoofan has received strong public support said ramesh Chennithala