മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നു; വിമര്‍ശനവുമായി എംഎസ്എഫ് നേതാവ്

സ്വിഗി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ പള്ളത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിമര്‍ശനം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നു; വിമര്‍ശനവുമായി എംഎസ്എഫ് നേതാവ്
dot image

മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ മുസ്ലിം ലീഗില്‍ അതൃപ്തി. അര്‍ഹതപ്പെട്ടവര്‍ അവഗണിക്കപ്പെടുന്നെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. അധ്വാനിച്ചവര്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

സ്വിഗി ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസല്‍ പള്ളത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു വിമര്‍ശനം. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ നേരത്തെ യൂത്ത് ലീഗ് പരാതിപ്പെട്ടിരുന്നു.

'അധ്വാനം പ്രവര്‍ത്തകരുടേത്, പ്രതീക്ഷയും അവരുടേത്, എന്നാല്‍ പരിഗണനയുടെ മാനദണ്ഡങ്ങള്‍ മറ്റെവിടയോ എഴുതപ്പെടുമ്പോള്‍, നിരാശപ്പെടുന്നത് ഒരു വ്യക്തിയല്ല, ആത്മാര്‍ത്ഥമായി വിയര്‍പ്പൊഴുക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരുമാണ്', എന്നായിരുന്നു അഷ്ഹര്‍ പെരുമുക്കിന്റെ പോസ്റ്റ്. ഒപ്പം സ്വിഗി ജീവനക്കാരനായി ജോലി ചെയ്യുന്ന ഫിറോസ് പള്ളത്തിന്റെ ചിത്രവും പങ്കുവെച്ചു.സമാനമായ വിമര്‍ശനം യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹി ആയ എംകെ സമദും ഉന്നയിച്ചിരുന്നു. പി എം സാധിക്കലിയെ പോലുള്ള നേതാക്കന്മാരെ അവഗണിക്കുന്നുവെന്നായിരുന്നു സമദിന്റെ പ്രധാന വിമര്‍ശനം.

Content Highlights: An MSF leader has raised concerns over the appointment of ministers' personal staff, alleging that qualified candidates are being sidelined. The remarks have added to the political debate over transparency and fairness in government appointments in Kerala.

dot image
To advertise here,contact us
dot image