ചേര്‍ത്തല ദേശീയപാതയില്‍ രൂപപ്പെട്ടത് വന്‍ഗര്‍ത്തം; താല്‍ക്കാലികമായി മൂടി, റിപ്പോർട്ട് തേടി കളക്ടർ

ഗര്‍ത്തം താല്‍ക്കാലികമായി മൂടി. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് മൂടിയത്

ചേര്‍ത്തല ദേശീയപാതയില്‍ രൂപപ്പെട്ടത് വന്‍ഗര്‍ത്തം; താല്‍ക്കാലികമായി മൂടി, റിപ്പോർട്ട് തേടി കളക്ടർ
dot image

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്ത് ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും. ഗര്‍ത്തം താല്‍ക്കാലികമായി മൂടിയിട്ടുണ്ട്. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് മൂടിയത്. സംഭവത്തില്‍ ആലപ്പുഴ ജില്ലാ കളക്ടർ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.

ദേശീയപാത അതോറിറ്റിയോടും വാട്ടര്‍ അതോറിറ്റിയോടും പൊതുമരാമത്ത് വകുപ്പിനോടുമാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കണമെന്നാണ് നിർദേശം. ഗർത്തം രൂപപ്പെട്ട സ്ഥലത്ത് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനും വാട്ടര്‍ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. പൈപ്പ് ലൈനില്‍ ചോര്‍ച്ച ഉണ്ടായത് മൂലം മണ്ണൊലിച്ചുപോയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍ വിലയിരുത്തല്‍. പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്താണ് ഗര്‍ത്തം രൂപപ്പെട്ടത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ദേശീയപാതയില്‍ ചേര്‍ത്തലയില്‍ സെന്റ് മൈക്കിള്‍സ് കോളേജിന് മുന്‍വശം വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. 12 അടിയോളം താഴ്ചയിലായിരുന്നു ഗര്‍ത്തം രൂപപ്പെട്ടത്.

ഗര്‍ത്തം രൂപപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാണത്തിലെ അപാതകയാണ് ദേശീയപാതയില്‍ ഇത്തരം വലിയ ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് ഇവര്‍ ആരോപിച്ചിരുന്നു. എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടമില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

Content Highlights: A massive sinkhole has formed on the National Highway in Cherthala. Experts are set to inspect the site today.

dot image
To advertise here,contact us
dot image