മൂവാറ്റുപുഴയിലെ കൂട്ടമരണം; കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

ആറ്റുതീരം കടവ് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്

മൂവാറ്റുപുഴയിലെ കൂട്ടമരണം; കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
dot image

കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും ഇവിടെ നിന്നാണ് ഇന്നലെ കിട്ടിയത്. വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോള്‍.

കുടുംബം വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് വിവരം. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് ആരാധനാലയങ്ങളുടെയും മറ്റും സഹായത്തോടെയായിരുന്നു കഴിഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ച് നല്‍കിയിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Moovattupuzha Family Tragedy: Second Child's Body Recovered

dot image
To advertise here,contact us
dot image