വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിന് അല്ലല്ലോ? സര്‍ക്കാരിന്റേത് സദുദ്ദേശമെന്ന് K മുരളീധരന്‍

തീരുമാനം പ്രതിപക്ഷം ദുരുദ്ദേശപരമായി കാണുന്നത് ദൗര്‍ഭാഗ്യകരമെന്നും കെ മുരളീധരന്‍ പറഞ്ഞു

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, കൂടിയതിന് അല്ലല്ലോ? സര്‍ക്കാരിന്റേത് സദുദ്ദേശമെന്ന് K മുരളീധരന്‍
dot image

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്‍. തീരുമാനം പ്രതിപക്ഷം ദുരുദ്ദേശപരമായി കാണുന്നത് ദൗര്‍ഭാഗ്യകരമെന്നും കെ മുരളീധരന്‍ പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത് വീര്യം കൂടിയ മദ്യത്തിന് അല്ലോല്ലോ എന്നാണ് മന്ത്രി ചോദിച്ചത്. സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇവിടെ ഇല്ല. മദ്യനയ ബില്ല് യുഡിഎഫില്‍ ആലോചിക്കും. കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'അഞ്ചു വര്‍ഷം മാന്യമായി പ്രവര്‍ത്തിച്ചിട്ട് ഇറങ്ങി പോണമെന്നാണ് ആഗ്രഹം. ആരോടും ഏറ്റുമുട്ടാന്‍ ഇല്ല. എല്ലാവരും സഹകരിക്കണം, ഇല്ലെങ്കില്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ടിവരും. ചിലര്‍ കുളം കലക്കാന്‍ ഇറങ്ങിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ ക്ലോസറ്റുകളില്‍ വേസ്റ്റ് കൊണ്ടിട്ടു, ക്ലോസറ്റുകള്‍ തല്ലിപ്പൊളിച്ചു. എന്നോടുള്ള ദേഷ്യം എന്തിനാണ് ക്ലോസറ്റിനോട് തീര്‍ക്കുന്നത്'; മുരളീധരന്‍ ചോദിച്ചു.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുന്നതിലും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. സംസ്ഥാനത്ത് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയുന്നുണ്ടെന്നും നാല് ദിവസമായിട്ട് മരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി നിയന്ത്രണ വിധേയമാണെന്നും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മറ്റന്നാള്‍ തിരുവനന്തപുരത്ത് മന്ത്രിമാരുടെ സംയുക്ത പ്രതിജ്ഞ പരിപാടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മഴ കനക്കുന്ന സാഹചര്യത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലസ്വര്‍ണ്ണക്കൊള്ള കേസിലും കെ മുരളീധരന്‍ പ്രതികരിച്ചിരുന്നു. എസ്‌ഐടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. സ്വര്‍ണ കൊള്ളയെ കുറിച്ച് ആക്ഷേപിക്കുന്ന ചിലരോട് അയോധ്യയുടെ സ്ഥിതി എന്താണ് എന്നാണ് ചോദിക്കാനുള്ളത് എന്ന് മന്ത്രി പറഞ്ഞു. 'ശബരിമലയിലെ വികാരം ഉള്‍ക്കൊള്ളുന്നു. ഇതുപോലെ ഭക്തജനങ്ങള്‍ അയോധ്യയിലും ഉണ്ടല്ലോ. എന്തുകൊണ്ട് അയോധ്യയിലെ സ്വര്‍ണ്ണം കട്ടു എന്നത് കൂടി പറയണം', മുരളീധരന്‍ കൂട്ടിച്ചേർത്തു.

Content Highlights: Minister K Muraleedharan has defended the government's decision to reduce tax on low-alcohol beverages, stating that the move was taken with good intentions and as part of a broader liquor policy.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us