വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും

യുവാക്കള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്

വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും
dot image

കോഴിക്കോട്: വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും. അനധികൃതമായി വനമേഖലയില്‍ കയറിയതിനാണ് കേസ്. നിലവില്‍ യുവാക്കള്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്.

ഇന്നലെ വെെകീട്ട് നാലരയോടെ വനത്തിനുള്ളിൽ പ്രവേശിച്ച യുവാക്കൾ ഇരുട്ടിയതോടെ കാട്ടിൽ കുടുങ്ങുകയായിരുന്നു. വനത്തില്‍ നിന്ന് ശബ്ദം കേട്ടതായും ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതായും നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. വനാതിര്‍ത്തിയില്‍ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു.

വൈകീട്ട് നാലരയോടെ കാടിനകത്തേക്ക് പോയതാണെന്നും ഇരുട്ടിയതോടെ വഴിയറിയാതെ കുടുങ്ങിയതാണ് എന്നുമാണ് യുവാക്കള്‍ പുറത്തെത്തിയ ശേഷം പറഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടി ഉച്ചത്തില്‍ നിലവിളിക്കുകയും മൊബൈല്‍ ഫ്ളാഷ് അടിക്കുകയുമായിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികള്‍ ട്രക്കിംഗിനായി പോകാറുളളത്. വ്യൂ പോയിന്റാണ് മുടി.

Content Highlights: Authorities have decided to register a case against the youths who ventured into the Vilangad Valook forest area

dot image
To advertise here,contact us
dot image