

തൊടുപുഴ: ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി അണക്കര സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ചൂരല്‍ കൊണ്ട് അടിച്ചുവെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് കുട്ടി പരാതിയില്‍ പറയുന്നത്. അധ്യാപകന്‍ അസഭ്യം പറഞ്ഞുവെന്ന് കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ശരീരമാസകലം വേദനയാണെന്നും കമ്പ് കൊണ്ട് കുറേ അടിച്ചുവെന്നും കുട്ടി പറയുന്നു. തന്റെ കുഞ്ഞിന് സംഭവിച്ചതുപോലെ മറ്റാര്‍ക്കും വരരുതെന്ന് അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞത്. വിദ്യാര്‍ത്ഥി വണ്ടന്‍മേട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സഹപാഠികളുടെ മൊഴിയെടുക്കാനാണ് തീരുമാനം. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.
Content Highlights: Complaint Filed Against Teacher for Allegedly Attacking Class 7 Student