

തിരുവനന്തപുരം: ബക്കാഡി കമ്പനിക്ക് വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ് നിര്‍ദേശം പിന്‍വലിക്കാത്ത നടപടി പ്രതിഷേധാര്‍ഹമെന്ന് സിപിഐഎം. മദ്യനയം ടീം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്നുമാണ് സിപിഐഎം വിമര്‍ശിച്ചു. ഫിനാന്‍സ് ബില്ലില്‍ ഈ നിര്‍ദേശം ഉള്‍പ്പെടുത്തുമെന്നാണറിയുന്നത്. അങ്ങനെ ചെയ്താല്‍ ബക്കാർഡി കമ്പനിക്ക് കോടതിയില്‍ പോയി അനുകൂല വിധി നേടാന്‍ സാധിക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിലായിരുന്നു വിമർശനം.
മദ്യ നികുതി കുറച്ച നടപടിയില്‍ ജനങ്ങളോടൊപ്പം യുഡിഎഫിനുള്ളില്‍ നിന്നും പ്രധിഷേധമുയരുന്നുണ്ട്. ബക്കാഡി കമ്പനിയുമായുണ്ടാക്കിയ ഡീലിലൂടെ വാങ്ങിയ പണത്തിന്റെ കണക്ക് പുറത്തുവരുമെന്ന ഭയം മൂലമാണ് നികുതി നിര്‍ദേശം പിന്‍വലിക്കാത്തതെന്നും സിപിഐഎം ആരോപിച്ചു. ഫിനാന്‍സ് ബില്‍ കൂടി പാസാക്കിയ ശേഷമാണോ യുഡിഎഫ് മദ്യനയം രൂപീകരിക്കുക എന്നും ചോദ്യമുണ്ട്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുകയാണെങ്കില്‍ 600 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുകുമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യക്തമായ മദ്യനയം രൂപീകരിക്കുകയും പഴ വര്‍ഗ്ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ പാനീയം ഉല്‍പാദിപ്പിക്കാന്‍ കൃഷിക്കാര്‍ക്ക് അനുമതി നല്‍കുയുമാണ് ചെയ്തത്. അതിനായി ഹോര്‍ട്ടി വൈന്‍ എന്ന പുതിയ ഇനം അംഗീകരിക്കുകയും ചെയ്തു. 80 കോടി രൂപ അതിലൂടെ സര്‍ക്കാരിന് അധിക വരുമാനം ഉണ്ടായെന്നും സിപിഐഎം അവകാശപ്പെടുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ 600 കോടി രൂപ മദ്യ രാജാക്കന്മാര്‍ക്ക് ഇളവ് നല്‍കുകയാണ് ഈ തീരുമാനത്തിലൂടെ നടക്കുന്നതെന്നും ആരോപണമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ സ്പിരിറ്റുപയോഗിച്ചുള്ള മദ്യത്തിന് നികുതി തീരുമാനിക്കാതിരുന്നത് കൊണ്ടാണ് ബക്കാർഡി കമ്പനിയുടെ അപേക്ഷ ജിഎസ്ടി കമ്മീഷണര്‍ക്ക് തിരസ്‌ക്കരിക്കാന്‍ കഴിഞ്ഞതെന്നും സിപിഐഎം പറഞ്ഞു.
Content Highlights: The CPI(M) has strongly criticized the UDF government’s initial budget, alleging that it extends significant financial benefits worth ₹600 crore to the liquor industry. The party has raised concerns over policy priorities and claimed that the move favors liquor companies, triggering a fresh political debate.