'യുഎപിഎ കേസുകളില്‍ യുഡിഎഫിന് ഇരട്ടത്താപ്പ്'; സര്‍ക്കാരിനുള്ള കത്തിൽ ഒപ്പുവെച്ച് സാംസ്‌കാരിക പ്രമുഖര്‍

യുഎപിഎ ചുമത്തപ്പെട്ട കേസുകളുടെ തുടര്‍ നടപടിക്രമങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ സജീവമാക്കുന്നതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് സാംസ്‌കാരിക പ്രമുഖര്‍

'യുഎപിഎ കേസുകളില്‍ യുഡിഎഫിന് ഇരട്ടത്താപ്പ്'; സര്‍ക്കാരിനുള്ള കത്തിൽ ഒപ്പുവെച്ച് സാംസ്‌കാരിക പ്രമുഖര്‍
dot image

തിരുവനന്തപുരം: യുഎപിഎ ശക്തിപ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനുള്ള കത്തിൽ ഒപ്പുവെച്ച് സാംസ്‌കാരിക പ്രമുഖര്‍. മുഴുവന്‍ യുഎപിഎ കേസുകളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ കത്തിലാണ് ഒപ്പുവെച്ചത്. മരവിപ്പിച്ച യുഎപിഎ കേസുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

സാഹിത്യകാരന്‍ സച്ചിദാനന്ദന്‍, സാഹിത്യകാരി സാറാ ജോസഫ്, ആക്ടിവിസ്റ്റ് ഖദീജ മുംതാസ് തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനമാണ് മന്ത്രിക്ക് നല്‍കിയത്. ഇടത് സര്‍ക്കാരിന്റെ യുഎപിഎ നയങ്ങള്‍ക്കെതിരെ രംഗത്തുണ്ടായിരുന്ന അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായതിന് ശേഷം യുഎപിഎ കേസുകള്‍ക്ക് വിചാരണ അനുമതി നല്‍കുന്നു. മുമ്പ് യുഎപിഎ നിയമം ഒഴിവാക്കിയ കേസുകളില്‍ ആ നിയമം പുനഃസ്ഥാപിച്ചും മറ്റൊരു അടിച്ചമര്‍ത്തല്‍ ഭരണത്തിന് തുടക്കമിടുകയാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

'എറണാകുളത്തെ യുഎപിഎ പ്രത്യേക കോടതി നിരവധി കേസുകളില്‍ റദ്ദ് ചെയ്ത യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും 13 വര്‍ഷത്തിന് ശേഷം രൂപേഷും ഷൈനയും അടക്കമുള്ള 25 പേര്‍ക്കെതിരെ നിയമ വിരുദ്ധമായി ചുമത്തിയ വ്യാജ യുഎപിഎ കേസും ഇപ്പോള്‍ പൊക്കിയെടുക്കുന്നത് കേരളത്തില്‍ ജന മുന്നേറ്റങ്ങളെ നിശബ്ദമാക്കുന്നതിനായുള്ള നടപടികളാണ്', സംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.

യുഎപിഎ ചുമത്തപ്പെട്ട കേസുകളുടെ തുടര്‍ നടപടിക്രമങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ സജീവമാക്കുന്നതിനെ കക്ഷിഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനാധിപത്യവാദികളും പ്രതിരോധിക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥാ സമാനമായ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. വ്യാജവും തല്‍ക്കാലം നിര്‍ജ്ജീവമായി നിലനില്‍ക്കുന്നതുമായ എല്ലാ യുഎപിഎ കേസുകളും സംസ്ഥാനസര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് പിന്‍വലിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അതേസമയം ഒഴിവാക്കിയ യുഎപിഎ കേസുകളില്‍ അപ്പീല്‍ പോകുന്നതും വര്‍ഷങ്ങള്‍ പഴക്കമുള്ള ആരോപണങ്ങളില്‍ യുഎപിഎ നിയമപ്രകാരം കേസെടുക്കുന്നതും ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു രമേശ് ചെന്നിത്തല നിവേദനം സമര്‍പ്പിച്ചവര്‍ക്ക് നല്‍കിയ മറുപടി. കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിന്നും ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

നിവേദനം നല്‍കിയ സാംസ്‌കാരിക പ്രമുഖര്‍

സച്ചിദാന്ദന്‍
സാറാ ജോസഫ്
ഖദീജ മുംതാസ്
ബി രാജീവന്‍
എം.എന്‍. കാരശ്ശേരി.
കെ. അരവിന്ദാക്ഷന്‍
സെബാസ്റ്റ്യന്‍ പോള്‍
ഗ്രോ വാസു
എം.എന്‍. രാവുണ്ണി.
കെ.മുരളി
ജെ ദേവിക
റഫീഖ് അഹമ്മദ്
അന്‍വര്‍ അലി
പി.എന്‍ ഗോപീകൃഷ്ണന്‍
സീ.ആര്‍ നീലകണ്ഠന്‍
കെ.സി. ഉമേഷ് ബാബു
കുസുമം ജോസഫ്
അഡ്വ: പി.എ. പൗരന്‍
എന്‍. സുബ്രഹ്‌മണ്യന്‍
അഡ്വ: പ്രമോദ് പുഴങ്കര
അഡ്വ: ചന്ദ്രശേഖരന്‍
സഹദേവന്‍
ഡോ : സ്മിത
ജോളി ചിറയത്ത് .
രേഖ രാജ്.
ബാബുരാജ് .കെ കെ
ഹരിദാസന്‍ കുളത്തൂര്‍
നളിനി ജമീല
ജെ. രഘു
സൂസന്‍ ജോണ്‍
ശരത് ചേലൂര്‍
ഇ.പി. അനില്‍
വി.പി. മുഹമ്മദ്
ബാബു ലക്ഷ്മി
ആമിന ഷഹിര്‍
അജിത ഉസ്മാന്‍
ശിവരാമന്‍
സി.ആര്‍ രാജീവ്
പി.കെ കിട്ടന്‍
ഇമ്മാനുവല്‍ ഖ
മൈത്രി പ്രസാദ് എലിയമ്മ
അജിത്
പ്രൊ.സുദീപ് മുഹമ്മദ്
ആശാ രാജഗോപാല്‍
ഐ.കെ രവീന്ദ്രന്‍ രാജ്
അംബിക മറുവാക്ക്
രാജേഷ് കെ എരുമേലി
അഡ്വക്കേറ്റ് യു ഗിരിജ
പി കെ വേണുഗോപാല്‍
ഖാന്‍ എം എം
ചഗ രവീന്ദ്രന്‍
ജോഷി ജേക്കബ്
അഡ്വ: അനീഷ്
അഡ്വ: പി.ഒ. ജോണ്‍
ശ്രീകുമാര്‍
അജിത് എം. പച്ചനാടന്‍
രതീഷ് പാണ്ടനാട്
വിനില്‍ പോള്‍
ഗീതാനന്ദന്‍

Content Highlights: Prominent cultural figures have submitted a memorandum urging the government to withdraw its proposed move to strengthen the UAPA

dot image
To advertise here,contact us
dot image