കൊച്ചിയില്‍ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍

കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ സുഹൃത്ത് കൂടിയാണ് ഇയാള്‍

കൊച്ചിയില്‍ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍
dot image

കൊച്ചി: കൊച്ചിയില്‍ കൊടും ക്രൂരത. ഇരുപത്തിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി ഫിറോസ് ആണ് പ്രതി. ഇയാളെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഫിറോസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ അടക്കമുള്ള കേസുകളില്‍ പ്രതിയാണ് ഫിറോസ്. കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷിന്റെ സുഹൃത്ത് കൂടിയാണ് ഇയാള്‍.

Content Highlights- Police have arrested a Kollam native, who is reportedly an accused in several criminal cases, for allegedly abducting and attackin a 24-year-old woman in Kochi

dot image
To advertise here,contact us
dot image