മദ്യനയത്തിലുള്‍പ്പെടെ ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്: കെ സി വേണുഗോപാല്‍

'സംസ്ഥാനത്തെ ബാധിക്കുന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകും'

മദ്യനയത്തിലുള്‍പ്പെടെ ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്: കെ സി വേണുഗോപാല്‍
dot image

തിരുവനന്തപുരം: മദ്യനയത്തിന്റെ കാര്യത്തിലുള്‍പ്പെടെ ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ ആര്‍ക്കെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വിമര്‍ശനങ്ങളില്‍ പങ്കുചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഒരുമാസം ആയതേയുള്ളൂ. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നായി മുന്നോട്ടുപോകുന്നുണ്ട്. മദ്യനയത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അത് ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സംസ്ഥാനത്തെ ബാധിക്കുന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകും എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സര്‍ക്കാരിന്റെ മികച്ച പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റിലുണ്ടായി. ജനങ്ങള്‍ കാത്തിരുന്ന പ്രഖ്യാപനങ്ങളായിരുന്നു. ഒരുമാസത്തിനകം എത്രയോ നല്ല കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. ഏതെങ്കിലും ഭാഗത്തെ ആശങ്കകളെ ദൂരീകരിച്ചുപോവുകയെന്നതുമാത്രമെയുള്ളൂവെന്നും കെ സി വേണുഗോപാല്‍ ആവര്‍ത്തിച്ചു.

കെപിസിസി അധ്യക്ഷ ചര്‍ച്ചയിലും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കെപിസിസി അധ്യക്ഷന്‍ മന്ത്രിയായിട്ട് ഒരുമാസമല്ലേ ആയുള്ളൂ. തീരുമാനങ്ങള്‍ എടുക്കേണ്ട സമയത്ത് തീരുമാനങ്ങള്‍ എടുക്കും. പോളിസികളില്‍ നിന്നുമാത്രമെ മുന്നോട്ടുപോകാന്‍ കഴിയൂവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

Content Highlights: K C Venugopal Says Government Must Address Concerns Over Liquor Policy

dot image
To advertise here,contact us
dot image