'ബജറ്റ് സ്വകാര്യവത്കരണത്തിന്റെ ആമുഖ പ്രസംഗം; വിൽപ്പനയ്ക്കായി പല പേരുകളിൽ പദ്ധതി'

അദാനിക്ക് വില്‍ക്കുന്നതിന് വേണ്ടിയാണ് ഈ ബജറ്റ് എന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസ്സിലാവുമെന്നും എം വി ഗോവിന്ദന്‍

'ബജറ്റ് സ്വകാര്യവത്കരണത്തിന്റെ ആമുഖ പ്രസംഗം; വിൽപ്പനയ്ക്കായി പല പേരുകളിൽ പദ്ധതി'
dot image

തിരുവനന്തപുരം: സ്വകാര്യവത്കരണത്തിന്റെ ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ധാതുസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വില്‍പ്പനയ്ക്കായി പല പേരുകളിലാണ് സര്‍ക്കാര്‍ പദ്ധതി കൊണ്ടുവരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ധാരാളം പദ്ധതികള്‍ ഉണ്ട്. എന്നാല്‍ പണം എവിടെ എന്നതാണ് കാതലായ പ്രശ്‌നം. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി പണം കണ്ടെത്തും എന്നാണ് ധനകാര്യ മന്ത്രിയായ മുഖ്യമന്ത്രി പറയുന്നത്. സ്വകാര്യവല്‍ക്കരണം ഇല്ലാതെ എങ്ങനെയാണ് വളരുക എന്നാണ് അദ്ദേഹം ചോദിച്ചത്. അദാനിക്ക് വില്‍ക്കുന്നതിന് വേണ്ടിയാണ് ഈ ബജറ്റ് എന്ന് സൂക്ഷ്മാംശം പരിശോധിക്കുമ്പോള്‍ മനസ്സിലാവുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പകര്‍ച്ചവ്യാധികളാല്‍ ജനം ഉത്കണ്ഠയിലാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റിന് ആകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ ആയിരം കോടിയുടെ കുറവാണ് ഈ ബജറ്റിലുള്ളത്. ആശ്വാസ പദ്ധതിക്ക് പണം വകയിരുത്തിയില്ല. ആരോഗ്യ രംഗം ഗുരുതരമാകുന്ന തരത്തിലാണ് ബജറ്റെന്നും അദ്ദേഹം ആരോപിച്ചു.

Also Read:

അധികാരത്തിലെത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയും എന്ന് പറഞ്ഞവർ ഇന്നത് പ്രായോഗികമാക്കുകയാണ്. എല്ലാ കാര്യങ്ങളിലും 'യൂ ടേൺ' അടിക്കുകയാണ്. ജനക്ഷേമപരമായ പദ്ധതികൾ അട്ടിമറിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Content Highlights: m v govindan against kerala budget 2026

dot image
To advertise here,contact us
dot image