മദ്യനികുതി: പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: എം ബി രാജേഷ്

LDF നിഷേധിച്ച നികുതിയിളവാണ് UDF അനുവദിച്ചതെന്നും എം ബി രാജേഷ്

മദ്യനികുതി: പിന്നിൽ കർണാടക ലോബി, എത്ര കിട്ടിയെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണം: എം ബി രാജേഷ്
dot image

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് സർക്കാരിന്‍റെ തീരുമാനമെന്ന് മുന്‍ മന്ത്രി എംബി രാജേഷ്. പിന്നിൽ കർണാടക മദ്യലോബിയാണെന്നും ഇതിനായി എത്ര പണം കിട്ടിയെന്ന് വി ഡി സതീശൻ വ്യക്തമാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുന്നതായിരുന്നു എല്‍ഡിഫ് നല്‍കിയ അനുമതി. യുഡിഎഫ് സ്പിരിറ്റ് ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനാണ് അനുമതി നല്‍കുന്നതെന്നും എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവഴി സമൂഹത്തോടുള്ള അന്യായത്തിനും അഴിമതിക്കുമുള്ള കളമൊരുക്കയാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവര്‍ മദ്യം സുലഭമാക്കുകയാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ്. എൽഡിഎഫ് നിഷേധിച്ച നികുതിയിളവാണ് യുഡിഎഫ് അനുവദിച്ചത്. ഭീമന്‍ വരുമാനനഷ്ടമാണ് നികുതിയിളവിലൂടെ യുഡിഎഫ് നടത്തുന്നത്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

"എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. അത് കൃഷിക്കാരെ സഹായിക്കാനാണ്. അതിന് വൈനിന്റെ അതേ നികുതിയാണ് നിശ്ചയിച്ചിരുന്നത്. വൈനിന് നിലവിലുള്ള നികുതിയാണ് ഹോര്‍ട്ടി വൈനിനും ഏര്‍പ്പെടുത്തിയത്. കൃഷിക്കാരുടെ ഉത്പന്നത്തിന് വിപണി കിട്ടാനാണ് ആ തീരുമാനം എടുത്തത്. എന്നാല്‍ സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന്120% ശതമാനമായി നികുതി കുറച്ചു. 20% ശതമാനം വീര്യമുള്ളതിന് 175 ശതമാനം നികുതി കുറച്ചു. ഒറ്റ കോര്‍പ്പറേറ്റ് കമ്പനിയാണ് ഈ ആവശ്യം നേരത്തെ മുന്നോട്ടുവച്ചത്. ഈ കമ്പനിക്ക് വലിയ വിപണി കിട്ടാന്‍ സഹായിക്കുന്ന തീരുമാനമാണിത്. ഇത് റെഡി ടു ഡ്രിങ്ക് മദ്യമാണ്. ശീതളപാനീയം പോലെ കുടിക്കാവുന്ന മദ്യം ബെവ്‌ക്കോ ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങാം സുലഭമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ കമ്പനിയായ ബക്കാര്‍ഡി പോലുള്ളവയുടെ വിപണി സുലഭമാക്കുന്ന തീരുമാനമാണിതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

Content Highlights: MB Rajesh alleged that a Karnataka lobby is behind the introduction of low-strength liquor in the market

dot image
To advertise here,contact us
dot image