'ചിത്രം കണ്ടുകഴിഞ്ഞ് ആ സംവിധായകൻ പറഞ്ഞത് ഇതൊരു ഡിസാസ്റ്റർ ആണെന്നാണ്'; മനസുതുറന്ന് രാജ്‌കുമാർ ഹിരാനി

'സഞ്ജയ് ദത്ത് ഒരു ആക്ഷൻ ഹീറോ ആണ്, നീ അദ്ദേഹത്തെ വെച്ച് ഒരു ആശുപത്രി പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യുകയാണോ?'

'ചിത്രം കണ്ടുകഴിഞ്ഞ് ആ സംവിധായകൻ പറഞ്ഞത് ഇതൊരു ഡിസാസ്റ്റർ ആണെന്നാണ്'; മനസുതുറന്ന് രാജ്‌കുമാർ ഹിരാനി
dot image

സഞ്ജയ് ദത്തിനെ നായകനാക്കി രാജ്‌കുമാർ ഹിരാനി ഒരുക്കിയ ചിത്രമാണ് മുന്നാഭായ് എംബിബിഎസ്. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സിനിമയായി കണക്കാക്കപ്പെടുന്ന ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം സഞ്ജയ് ദത്തിന്റെ വമ്പൻ തിരിച്ചുവരവ് കൂടി ആയിരുന്നു ഈ സിനിമ. എന്നാൽ ചിത്രം കണ്ട ഒരു സംവിധായകൻ ചിത്രത്തിനെ ദുരന്തം എന്നാണ് വിശേഷിപ്പിച്ചതെന്നും അദ്ദേഹത്തിന് ചിത്രം ഇഷ്ടമായില്ലെന്നും പറഞ്ഞെന്നും മനസുതുറക്കുകയാണ് രാജ്‌കുമാർ ഹിരാനി.

'സിനിമ പൂർത്തിയായപ്പോൾ ഞങ്ങൾ ഒരു ട്രയൽ ഷോ നടത്തി. ഒരു സംവിധായകൻ ഉൾപ്പെടെ കുറച്ച് ആളുകൾ അത് കാണാൻ വന്നിരുന്നു. സിനിമ കണ്ടതിന് ശേഷം ആ സംവിധായകൻ നീ എന്താണ് ചെയ്തത്? നീ ഒരു ദുരന്തം ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്നോട് പറഞ്ഞത്. 'സഞ്ജയ് ദത്ത് ഒരു ആക്ഷൻ ഹീറോ ആണ്, നീ അദ്ദേഹത്തെ വെച്ച് ഒരു ആശുപത്രി പശ്ചാത്തലത്തിൽ ഒരു സിനിമ ചെയ്യുകയാണോ? പാട്ടുകൾ പോലും നീ ഇവിടെ ആണ് ചിത്രീകരിച്ചിരിക്കുന്നത്. കുറഞ്ഞത് ഒരു ഗാനമെങ്കിലും വിദേശത്ത് ചിത്രീകരിക്കേണ്ടതായിരുന്നു. കഥാപാത്രങ്ങൾ വർണ്ണാഭമായ വസ്ത്രങ്ങൾ ധരിക്കേണ്ടതായിരുന്നു. ഇത് എന്താണ്? നീ എല്ലാവരെയും ആശുപത്രി യൂണിഫോമിൽ ഇട്ടിരിക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്', ഹിരാനിയുടെ വാക്കുകൾ.

വിധു വിനോദ് ചോപ്രയാണ് സിനിമ നിർമിച്ചത്. സുനിൽ ദത്തിന്റെ അവസാന സിനിമ കൂടിയായിരുന്നു ഇത്. അർഷാദ് വാർസി, ഗ്രേസി സിംഗ് എന്നിവരും അഭിനയിച്ച ഈ ചിത്രം വൻ വാണിജ്യപരവും നിരൂപകവുമായ വിജയമായിരുന്നു, മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് മുന്നാഭായ് എംബിബിഎസ് നേടി. ഈ ചിത്രത്തിന് ശേഷം 2006-ൽ ലഗേ രഹോ മുന്നാ ഭായ് എന്ന രണ്ടാം ഭാഗം പുറത്തിറങ്ങി. ഈ ചിത്രവും വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പണിപ്പുരയിലാണ് താൻ എന്ന് നേരത്തെ രാജ്‌കുമാർ ഹിരാനി വെളിപ്പെടുത്തിയിരുന്നു.

Content Highlights: ‘What have you done?’: Rajkumar Hirani recalls director declaring Sanjay Dutt-starrer Munna Bhai MBBS a ‘disaster’

dot image
To advertise here,contact us
dot image