

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയും. മികച്ച തിരക്കഥാകൃത്തിന്റെ പേരിന്റെ ഭാഗത്താണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മാറിവന്നത്.
49ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെ കുറിച്ചുള്ള വിവരണത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉപയോഗിച്ചത്. പേര് രാജേഷ് തില്ലങ്കേരി എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ജൂണ്‍ ഒന്നിനും 15നും പുതിയ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പിഎസ്‌സി തിരുത്ത് നല്‍കിയിട്ടില്ല.
എന്നാല്‍ സംഭവത്തില്‍ പിഎസ്‌സി തെറ്റ് സമ്മതിച്ചിട്ടുണ്ട്. ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത 'എ പ്രഗ്‌നന്റ് വിഡോ' എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത്.
Content Highlights: The inclusion of Akash Thillankeri’s photo, an accused in the Shuhaib murder case, in a PSC bulletin has triggered controversy