CBFC അനുമതി ലഭിച്ചശേഷം അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തി; 'മോളിവുഡ് ടൈംസ്' സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ്

യുഎ 16പ്ലസ് വിഭാഗത്തിലുള്ള അനുമതിപത്രം വാങ്ങിയശേഷം സിനിമാരംഗങ്ങളില്‍ ഭേദഗതി വരുത്തി അശ്ലീല സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി കൃത്രിമം കാട്ടിയെന്നും ആരോപിക്കുന്നു

CBFC അനുമതി ലഭിച്ചശേഷം അശ്ലീല സംഭാഷണങ്ങൾ ഉൾപ്പെടുത്തി; 'മോളിവുഡ് ടൈംസ്' സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ്
dot image

തിരുവനന്തപുരം: 'മോളിവുഡ് ടൈംസ്' സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്. സിബിഎഫ്‌സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി സിബിഎഫ്‌സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്. സിനിമാറ്റോഗ്രാഫ് നിയമപ്രകാരം തിരുവല്ലം പൊലീസാണ് കേസെടുത്തത്.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്ററിയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി പത്രം വാങ്ങിയശേഷം നിയമങ്ങള്‍ക്ക് വിരുദ്ധമായി 'മോളിവുഡ് ടൈംസ്' എന്ന സിനിമയില്‍ ഭേദഗതി വരുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.


യുഎ 16പ്ലസ് വിഭാഗത്തിലുള്ള അനുമതിപത്രം വാങ്ങിയശേഷം സിനിമാരംഗങ്ങളില്‍ ഭേദഗതി വരുത്തി അശ്ലീല സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി കൃത്രിമം കാട്ടിയെന്നും ആരോപിക്കുന്നു.

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലിനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ രണ്ടാഴ്ച പിന്നിടുമ്പോഴും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കയ്യടി നേടിക്കൊണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

Content Highlights: A case has been filed against the director and producer of 'Mollywood Times' based on a complaint by the CBFC regional officer, alleging violation of CBFC certification rules.

dot image
To advertise here,contact us
dot image