FIRST ON REPORTER: അവയവക്കച്ചവട തട്ടിപ്പ്; ലേക്‌ഷോർ അടക്കമുള്ള ആശുപത്രികളിലും പ്രതികളുടെ വീട്ടിലും ഇ ഡി റെയ്ഡ്

ആശുപത്രികളില്‍ നിന്ന് മുഖ്യ പ്രതി നജീബിന് അടക്കം കമ്മീഷനായി ലഭിച്ചത് വന്‍ തുകയാണെന്നാണ് കണ്ടെത്തല്‍

FIRST ON REPORTER: അവയവക്കച്ചവട തട്ടിപ്പ്; ലേക്‌ഷോർ അടക്കമുള്ള ആശുപത്രികളിലും പ്രതികളുടെ വീട്ടിലും ഇ ഡി റെയ്ഡ്
dot image

കൊച്ചി: അവയവക്കച്ചവടത്തിനായി വ്യാജ രേഖ ചമച്ച സംഭവത്തില്‍ ഇ ഡി റെയ്ഡ്. ലേക്‌ഷോര്‍ അടക്കമുള്ള ആശുപത്രികളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം അടക്കമുള്ള ജില്ലകളിലാണ് റെയ്ഡ് നടക്കുന്നത്.

അവയവ ദാനവുമായി ബന്ധപ്പെട്ട് ഓരോ തവണ പരിശോധന നടക്കുമ്പോഴും ആശുപത്രികളില്‍ നിന്ന് റാക്കറ്റിന് കമ്മീഷന്‍ ലഭിച്ചുവെന്നാണ് ഇ ഡി കണ്ടെത്തല്‍. അവയവ ദാതാവിനെയും സ്വീകര്‍ത്താവിനെയും എത്തിച്ചുള്ള പരിശോധനകള്‍ക്ക് അടക്കം കമ്മീഷന്‍ ഒരുങ്ങുന്നുണ്ട്. ആശുപത്രികളില്‍ നിന്ന് മുഖ്യ പ്രതി നജീബിന് അടക്കം കമ്മീഷനായി ലഭിച്ചത് വന്‍ തുകയാണെന്നാണ് കണ്ടെത്തല്‍.

ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ചും വിശദമായ പരിശോധന നടക്കുന്നുണ്ട്. നജീബിന്റെ കാസര്‍ക്കോട്ടെ വീട്ടിലും തട്ടിപ്പിലെ മുഖ്യകണ്ണികളായ ശ്രീജയുടെ കൊല്ലത്തെ വീട്ടിലും സുധീറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

Content Highlights: The ED has carried out raids at several hospitals, including Lakeshore Hospital, as part of an investigation into an alleged organ trafficking racket involving fake documentation.

dot image
To advertise here,contact us
dot image