'K B പ്രദീപിന്റെ നിയമനം; ഇരുന്ന മണിക്കൂറിൽ ഏതൊക്കെ പേപ്പറുകൾ കയ്യിൽ എത്തിയിട്ടുണ്ടാകും? അന്വേഷണം വേണം'

ദേവസ്വത്തിന്റെ കേസുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ പ്രദീപിന് കഴിഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് സംശയം പ്രകടിപ്പിച്ചു

'K B പ്രദീപിന്റെ നിയമനം; ഇരുന്ന മണിക്കൂറിൽ ഏതൊക്കെ പേപ്പറുകൾ കയ്യിൽ എത്തിയിട്ടുണ്ടാകും? അന്വേഷണം വേണം'
dot image

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ബി അശോകിനെ നിയമിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ആളാണ് ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി. ഗവര്‍ണര്‍ക്ക് വേണ്ടി വാദിച്ചയാളാണ് ഇപ്പോഴത്തെ എജി. മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തു. അത്യന്തം ഗൗരവമായ പ്രശ്‌നമാണിത്. മതേതര കേരളം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നതിന്റെ ഉദാഹരണം ആണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ മുസ്ലിം ലീഗ് പ്രതികരിച്ചിട്ടില്ല. സംഘപരിവാറിനെ എതിര്‍ക്കാന്‍ എന്തിനാണ് ശങ്കിച്ചുനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തുടക്കത്തില്‍ തന്നെ സംഘപരിവാറിന് കീഴടങ്ങുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. മതേതര വിശ്വാസികളില്‍ ഇത് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്‍ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് അങ്ങേയറ്റം സംശയാസ്പദമായ നടപടിയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കൊള്ള കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടത്തുന്നതായി സംശയം. പ്രദീപിനെ നിയമിച്ചതില്‍ ധൃതി ഉണ്ടായിട്ടുണ്ട്. രാജിവെച്ചതുകൊണ്ട് പ്രശ്‌നം തീരുമോ? ഇരുന്ന മണിക്കൂറില്‍ ഏതൊക്കെ പേപ്പറുകള്‍ പ്രദീപിന്റെ കയ്യില്‍ എത്തിയിട്ടുണ്ട്? ദേവസ്വത്തിന്റെ കേസുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ പ്രദീപിന് കഴിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം നടക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. നടപടി തെറ്റാണെന്ന വിലയിരുത്തല്‍ പാര്‍ട്ടി നടത്തിയിട്ടില്ല. മറിച്ച് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പ്രസ്താവന വേണ്ടരീതിയില്‍ എതിര്‍ത്തില്ല എന്നാണ് പാര്‍ട്ടി നിഗമനം എന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

Content Highlights: The opposition has termed the appointment of advocate K.B. Pradeep as Devaswom Special Pleader a highly questionable decision and demanded clarification from the government

dot image
To advertise here,contact us
dot image