

കൊച്ചി: എറണാകുളം സബ് ജയിലില്‍ അഭിഭാഷക രാത്രി സന്ദര്‍ശനം നടത്തിയതില്‍ പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എസ് ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ ആസ്ഥാന ഡിഐജിയുടേതാണ് നടപടി. അഭിഭാഷകയ്ക്ക് രാത്രി ജയിലില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. അഭിഭാഷക പലതവണ രാത്രി ജയില്‍ സന്ദര്‍ശിച്ചിരുന്നതായി മധ്യമേഖല ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കി. തടവുകാരുടെ ലോക്കപ്പ് സമരത്തിന് ശേഷണാണ് അഭിഭാഷക ജയിലില്‍ എത്തിയിരുന്നത്.
Content Highlights: Deputy Prison Officer suspended for lawyer's night visit to Ernakulam Sub-Jail