

തിരുവനന്തപുരം: സിപിഐ ബ്രാഞ്ച് സെക്രട്ടറി ബിജെപിയില്‍. വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുല്‍ കുമാര്‍.
രാഹുലിനെ കൂടാതെ സിപിഐയില്‍ നിന്നും അഞ്ച് പേര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുലിന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവേശനം. വഴുതക്കാട് വാര്‍ഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.
അതേസമയം കാപ്പാക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച തിരുവനന്തപുരം കൗണ്‍സിലര്‍ സുഗതനെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. സുഗതനെ പാര്‍ട്ടി വിട്ടുകൊടുക്കില്ല. നിയമപരമായ സംരക്ഷണം ഒരുക്കും. ചെയ്യേണ്ടതെല്ലാം തങ്ങള്‍ ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ എസ്എച്ച്ഒയ്ക്കും ആഭ്യന്തര മന്ത്രിക്കും സംശയം വേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിപിഐഎം ചെയ്തതുപോലെ വണ്ടി തല്ലിപൊളിക്കാന്‍ തങ്ങള്‍ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.
Content Highlights: Rahul Kumar, the branch secretary of CPI in Vazhuthacaud, has switched allegiance to the BJP