മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം: വിമർശനവുമായി പിണറായി വിജയൻ

സ്തുതാ വിരുദ്ധമായി പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്

മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം: വിമർശനവുമായി പിണറായി വിജയൻ
dot image

തിരുവനന്തപുരം: മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപി നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയത് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന മേജർ രവിയുടെ പ്രസ്താവന തള്ളിയാണ് പിണറായി വിജയൻ രം​ഗത്തെത്തിയത്.

യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാൽ അടിസ്ഥാന രഹിതമായ വ്യാജ നിർമ്മിതി ആർക്കും മനസ്സിലാവുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും പിണറായി വിജയൻ പറഞ്ഞു. വസ്തുതാ വിരുദ്ധമായി പ്രചരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചും മുൻമുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. അന്തരിച്ച നടൻ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ വി ഡി സതീശൻ്റെ ഇടപെടൽ ചൂണ്ടിക്കാണിച്ചായിരുന്നു മേജർ രവിയുടെ വിമർശനം. ചടങ്ങിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശനെ ഷാളിടാനെത്തിയപ്പോൾ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ നേരിട്ട് ഇടപെട്ടതും ചൂണ്ടിക്കാണിച്ചായിരുന്നു മേജർ രവിയുടെ വിമർശനം.

"രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്. ഒന്ന് കാരണഭൂതൻ എന്ന പാട്ടും പാടിച്ച് നടക്കുന്നൊരു മുഖ്യമന്ത്രി. ഞാനാണ് വലുതെന്ന ചിന്തയിൽ. ഇപ്പുറത്ത് ഒരു വണ്ടിയും കൊണ്ടാണ് ഇന്നലെ സലിം കുമാറിൻറെ സംസ്കാര ചടങ്ങിൽ പങ്കെടുത്താൻ വന്നത്. ഇന്നസെൻറ് ചേട്ടൻ മരിച്ച സമയത്ത് പഴയ മുഖ്യമന്ത്രി 56 വണ്ടിയും 560 പൊലീസും പത്ത് ഫയർ ഫോഴ്സും കൂടിയാണ് ആ ഇടവഴിയിലൂടെ പോയത്. നാട്ടുകാർക്ക് എന്തുമാത്രം ബുദ്ധിമുട്ടുണ്ടായി. ഞാനൊരു മുഖ്യമന്ത്രി ആണെങ്കിൽ 56 വണ്ടിയും 560 പൊലീസ് സംരക്ഷണവും വേണമെങ്കിൽ ജനങ്ങൾക്ക് എന്നെ വേണ്ട എന്നതല്ലേ. എന്നെ കൊല്ലാൻ നടക്കുന്നു എന്നതല്ലേ. പിന്നെ ആ സ്ഥാനത്ത് ഇരിക്കരുത്. ഇപ്പോഴവരിരുന്ന് നിരങ്ങി കൊണ്ടിരിക്കുകയാണ്. അവർ തോറ്റെന്ന് ഇപ്പോഴെങ്കിലും അവരെ പറഞ്ഞ് മനസിലാക്കൂ എന്നായിരുന്നു മേജർ രവിയുടെ വിമർശനം.

Content Highlights: Kerala Chief Minister Pinarayi Vijayan criticized Major Ravi, describing the alleged publicity campaign as cheap and condemnable. The remarks have sparked fresh political discussions in Kerala.

dot image
To advertise here,contact us
dot image