വാഹന അകമ്പടിയുമായി ബന്ധപ്പെട്ട മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപലപനീയവും: പിണറായി വിജയന്‍

വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍

വാഹന അകമ്പടിയുമായി ബന്ധപ്പെട്ട മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപലപനീയവും: പിണറായി വിജയന്‍
dot image

തിരുവനന്തപുരം: ബിജെപി നേതാവും സംവിധായകനുമായ മേജര്‍ രവിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ താന്‍ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസിന്റെയും അകമ്പടിയോടെയാണെന്ന മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ ഈ അടിസ്ഥാനരഹിതമായ വ്യാജ നിര്‍മ്മിതി ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജര്‍ രവിയെ പോലെ ഒരാള്‍ ഇത്തരം വില കുറഞ്ഞ പ്രചരണം നടത്തുന്നത് അപലപനീയമാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുപോലെ ചില പ്രൊഫൈലുകളില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തതായും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Content Highlights- Pinarayi Vijayan has strongly criticized Major Ravi’s remarks concerning the official vehicle convoy, describing the statement as factually incorrect and condemnable.

dot image
To advertise here,contact us
dot image