

കൊച്ചി: എറണാകുളം ജില്ലയില്‍ പനി ബാധിച്ച് വീണ്ടും മരണം. ആലുവ സ്വദേശി മുരളീധരന്‍(77) ആണ് മരിച്ചത്. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇക്കഴിഞ്ഞ 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് അര്‍ബുദ രോഗമുണ്ടായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: 77-Year-Old Dies of Fever in Ernakulam, West Nile Virus Suspected.