പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യൂട്യൂബർമാർ പിടിയിൽ

വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികളാണ് ഇരുവരും

പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യൂട്യൂബർമാർ പിടിയിൽ
dot image

പത്തനംതിട്ട: പോക്‌സോ കേസ് പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. യൂട്യൂബര്‍മാരായ അഗ്നി, അനീഷ് എന്നിവരാണ് പിടിയിലായത്. പോക്‌സോ കേസ് പ്രതിയുടെ കുടുംബത്തെയാണ് പ്രതികള്‍ ഭീഷണിപ്പെടുത്തിയത്.

യൂട്യൂബിലൂടെ പ്രതിയുടെ ചിത്രം പ്രചരിപ്പിക്കുമെന്നും അത് ചെയ്യാതിരിക്കാന്‍ 10 ലക്ഷം രൂപ നല്‍കണമെന്നുമാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. വിസ്മയ ന്യൂസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രതിനിധികളാണ് ഇരുവരും. ശ്രീ വ്‌ളോഗ് യൂട്യൂബ് ചാനല്‍ ഉടമ ശ്രീജിത്ത്, റഹീം എന്നിവരും കേസിലെ പ്രതികളാണ്. സംഭവത്തില്‍ ആറ് പ്രതികള്‍ക്കെതിരെയാണ് പത്തനംതിട്ട അടൂര്‍ പൊലീസ് കേസെടുത്തത്.

Content Highlights: YouTubers arrested for trying to extort money by threatening to circulate POCSO case accused's picture

dot image
To advertise here,contact us
dot image