മലപ്പുറത്ത് ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു; അത്ഭുത രക്ഷപ്പെടല്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു

മലപ്പുറത്ത് ആറംഗ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു; അത്ഭുത രക്ഷപ്പെടല്‍
dot image

മലപ്പുറം: കൂമ്പാറ-കക്കാടം പൊയില്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കരുളായി സ്വദേശികളായ ആറംഗ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. അത്ഭുതകരമായാണ് ഇവര്‍ രക്ഷപ്പെട്ടത്. നിലമ്പൂരില്‍ നിന്നും കക്കാടം പൊയിലിലേക്ക് പോകുമ്പോള്‍ പീടികപ്പാറക്കും കള്ളിപ്പാറക്കും ഇടയില്‍വെച്ചായിരുന്നു സംഭവം. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട മറ്റു യാത്രക്കാരാണ് കാറില്‍ ഉണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തിത്. ഉടന്‍ തന്നെ ഇവര്‍ കാറില്‍ നിന്നും ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

Content Highlights: Moving Car Bursts Into Flames in Malappuram

dot image
To advertise here,contact us
dot image