കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി: തിരുത്തലുകൾക്കായി പ്ലീനം വിളിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി

കേരളത്തിൽ നിന്നുള്ള ചില അം​ഗങ്ങൾ തെറ്റുതിരുത്തലിനായി പ്ലീനം വിളിക്കണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു

കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി: തിരുത്തലുകൾക്കായി പ്ലീനം വിളിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി
dot image

ന്യൂഡൽഹി: സംഘടനാപരമായ വരുത്തേണ്ട തിരുത്തലുകളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി കേരളത്തിൽ പ്ലീനം വിളിക്കണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി വിശദമായി വിലയിരുത്തതിന് ശേഷമായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. കേരളത്തിൽ നിന്നുള്ള ചില അം​ഗങ്ങൾ തെറ്റുതിരുത്തലിനായി പ്ലീനം വിളിക്കണമെന്ന് കേന്ദ്ര കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നു. അടുത്തമാസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ഇതിനായുള്ള രൂപരേഖ തയ്യാറാക്കും.

കേരളത്തിലെ തോൽവിയിൽ സംസ്ഥാന നേതൃത്വം നൽകിയ റിപ്പോർട്ട് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും തള്ളിയിട്ടുണ്ട്. താഴെ തട്ടിലാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും കീഴ്ഘടകങ്ങളിലെ പ്രശ്നങ്ങൾ കൃത്യമായി തന്നെ വിലയിരുത്തേണ്ടതാണെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. കീഴ്ഘടകങ്ങളിലെ പൾസ് അറിയുന്നില്ലെന്നും വിമർശനവും യോ​ഗത്തിൽ ഉയർന്നിരുന്നു.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേരുന്ന സിപിഐഎമ്മിൻ്റെ കേരളത്തിലെ ജില്ലാ-ഏരിയാ യോ​ഗങ്ങളിൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എം വി ​ഗോവിന്ദനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യം കൂടി പരി​ഗണിച്ചാണ് താഴെ ഘടകങ്ങളെ കേട്ട ശേഷം തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് വീണ്ടും വിലയിരുത്തൽ നടത്തേണ്ടതുണ്ടെന്ന ധാരണയിലേയ്ക്ക് കേന്ദ്ര കമ്മിറ്റി എത്തിച്ചേർന്നത്. ഡൽഹിയിൽ ചേർന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോ​ഗത്തിൻ്റെ തീരുമാനങ്ങൾ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി വൈകുന്നേരം മാധ്യമങ്ങളോട് വിശദീകരിക്കും.

നേരത്തെ 2013ൽ പാലക്കാട് വെച്ച് സിപിഐഎമ്മിൻ്റെ പ്ലീനം നടന്നിരുന്നു. വിഭാ​ഗീയത രൂക്ഷമായിരുന്ന പശ്ചാത്തലത്തിലായിരുന്നു പാലക്കാട് പ്ലീനം. വിഭാ​ഗീയതയോട് വിട്ടുവീഴ്ചയില്ലെന്ന് പാലക്കാട് പ്ലീനം നിലപാട് സ്വീകരിച്ചിരുന്നു. വിഭാ​ഗീയത മൂലം പല സാധ്യതകളും കേരളത്തിൽ വേണ്ടവിധം വിനിയോ​ഗിക്കാനായില്ലെന്നും പ്ലീനം വിലയിരുത്തിയിരുന്നു. പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ കാലോചിതമായ മാറ്റം വരുത്താനും പ്ലീനം തീരുമാനിച്ചിരുന്നു. സ്ത്രീകളെയും ചെറുപ്പക്കാരെയും പ്രവർത്തന രം​ഗത്ത് കൂടുതലായി ഉൾപ്പെടുത്തണമെന്നും പാലക്കാട് പ്ലീനം തീരുമാനമെടുത്തിരുന്നു.

Content Highlights: The CPI(M) Central Committee has demanded a plenum to analyse and correct the party's major defeat in the Kerala Assembly elections. Key discussions on organisational setbacks and future strategies expected.

2026 ലെ ബിരുദദാന ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, പ്രധാനമായും അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഐ‌പി‌എൽ ഫ്രാഞ്ചൈസിയെ ഹെഡ് ബോയ് കളിയാക്കി കുത്തിയതാണ് ഇതിന് കാരണം. ബിരുദദാന പ്രസംഗങ്ങളിൽ സാധാരണയായി വൈകാരിക പ്രതിഫലനങ്ങളും ഭാവി ഉപദേശങ്ങളും നിറഞ്ഞിരിക്കുമ്പോൾ, വിദ്യാർത്ഥി ക്രിക്കറ്റ് നർമ്മത്തിന്റെ ഒരു ഡോസ് കൂടി ചേർത്തു, അത് തൽക്ഷണം പ്രേക്ഷകരെ കീഴടക്കി.

dot image
To advertise here,contact us
dot image