വ​​ഖ​​ഫ് ചെ​​രുപ്പി​​നൊ​​ത്ത് നീ​​തി​​യു​​ടെ കാ​​ൽ വെ​​ട്ട​​രു​​ത്; വഖഫ് ബോർഡിനും VD സതീശനും ദീപികയുടെ വിമർശനം

മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി ഉദീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളി

വ​​ഖ​​ഫ് ചെ​​രുപ്പി​​നൊ​​ത്ത് നീ​​തി​​യു​​ടെ കാ​​ൽ വെ​​ട്ട​​രു​​ത്; വഖഫ് ബോർഡിനും VD സതീശനും ദീപികയുടെ വിമർശനം
dot image

കൊച്ചി: മുനമ്പത്തെ ഭൂമി വഖഫ് സ്വത്തായി ഉദീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ ദീപിക ദിനപത്രത്തിൻ്റെ എഡിറ്റോറിയൽ. നടപടി മതേതര കേരളത്തിനെതിരായ വെല്ലുവിളിയാണെന്നാണ് ദീപികയുടെ എഡിറ്റോറിയൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോർഡിനെയും മുഖ്യമന്ത്രി വി ഡി സതീശനെയും കോൺ​ഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. ​​'തങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണ്. തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൻറെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കും' എന്ന രൂക്ഷ വിമർശനവും വഖഫ് ബോർഡിനെതിരെ എഡിറ്റോറിയൽ ഉന്നയിച്ചിട്ടുണ്ട്.

വി ഡി സതീശനെയും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റു​കൊ​​ണ്ട് തീ​​ർ​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി ഡി സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ഈ ​​സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​ പെ​​ടു​​ത്തു​​ക​​യാ​​ണെന്നാണ് എഡിറ്റോറിയൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 'കെ-​​റെ​​യി​​ൽ വി​​ജ്ഞാ​​പ​​ന​​വും സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്ക​​ലു​​മെ​​ല്ലാം പു​​തി​​യ സ​​ർ​​ക്കാ​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം റ​​ദ്ദാ​​ക്കി​​യ​​പ്പോ​​ൾ മു​​ഖ്യ​​മ​​ന്ത്രി​​ത​​ന്നെ പ​​റ​​ഞ്ഞ​​ത്, 'സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ൻ നാ​​ട്ടി​​യ മ​​ഞ്ഞ​​ക്കു​​റ്റി​​ക​​ൾ നീ​​ക്കം ചെ​​യ്യും. ആ ​​മ​​നു​​ഷ്യ​​ർ​​ക്കു സ്വ​​ന്തം സ്ഥ​​ലം വി​​ൽ​​ക്കാ​​നോ ആ​​ർ​​ക്കെ​​ങ്കി​​ലും വാ​​ങ്ങാ​​നോ മ​​ക്ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​നു പ​​ണ​​യം വ​​യ്ക്കാ​​നോ പോ​​ലും വ​​യ്യാ​​ത്ത സ്ഥി​​തി​​യാ​​ണ്' എ​​ന്നാ​​ണ്. അ​​തേ അ​​വ​​സ്ഥ​​യി​​ലാ​​ണ് മുനമ്പത്തെ മ​​നു​​ഷ്യ​​ർ. മുനമ്പം​​ ഭൂ​​മി വ​​ഖ​​ഫ​​ല്ലെ​​ന്നും ത​​ങ്ങ​​ൾ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റുകൊ​​ണ്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞി​​രു​​ന്നു.നീ​​തി​​ക്കു​​പോ​​ലും മ​​തം ത​​ട​​സ​​മാ​​ണെ​​ന്നു വ​​രി​​ക​​യാ​​ണോ? സ​​ർ​​ക്കാ​​രി​​ൻറെ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കു​​ന്ന​​തു​​പോ​​ലെ എ​​ളു​​പ്പ​​മ​​ല്ലേ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൻറെ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളെ തൊ​​ട്ടു​​ക​​ളി​​ക്കാ​​ൻ?' എന്നും എഡിറ്റോറിൽ ചോദിക്കുന്നുണ്ട്.

നിയമം ഉണ്ടാക്കിയ കോൺ​ഗ്രസിനെയും എഡിറ്റോറിയൽ വിമർശിക്കുന്നുണ്ട്. മ​​ത​​പ്രീ​​ണ​​ന​​ത്തി​​നു​​വേ​​ണ്ടി കോ​​ൺ​​ഗ്ര​​സ് പ​​ട​​ച്ച ഒ​​രു നി​​യ​​മം മുനമ്പത്തുൾപ്പെ​​ടെ എ​​ത്ര മ​​നു​​ഷ്യ​​രെ​​യാ​​ണ് വ​​ഴി​​യാ​​ധാ​​ര​​മാ​​ക്കി​​യ​​തെന്ന് എഡിറ്റോറിൽ ചോദിക്കുന്നുണ്ട്. 'എ​​ത്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ കൈ​​കാ​​ലു​​ക​​ളാ​​ണ് ബ​​ന്ധി​​ച്ച​​ത്? എ​​ത്ര രാ​​ഷ്‌​​ട്രീ​​യ​​നേ​​താ​​ക്ക​​ളെ​​യാ​​ണ് നി​​ശ​ബ്‌​ദ​രാ​​ക്കി​​ക്ക​​ള​​ഞ്ഞ​​ത്? എ​​ത്ര കോ​​ട​​തി​​ക​​ളെ​​യാ​​ണ് നി​​സ​​ഹാ​​യ​​രാ​​ക്കി​​യ​​ത്? എ​​ത്ര മ​​ത​​വി​​ഭാ​​ഗീ​​യ​​ത​​യ്ക്കാ​​ണ് അ​​തി​​ട​​യാ​​ക്കി​​യ​​ത്? കേ​​ര​​ള​​ത്തി​​ൽ​​പോ​​ലും എ​​ന്തു വ​​ർ​​ഗീ​​യ​​ചി​​ന്ത​​ക​​ൾ​​ക്കാ​​ണ് അ​​തു വ​​ള​​മി​​ട്ടു​​കൊ​​ടു​​ത്ത​​ത്? ഈ ​​മ​​ത​​നി​​യ​​മ​​വാ​​ഴ്ച​​യ്ക്ക് അ​​വ​​സാ​​ന​​മി​​ല്ലേ? എന്നാണ് ദിപീകയുടെ എഡിറ്റോറിയൽ ചോദിക്കുന്നത്. ഇ​​ത്ത​​രം കൈ​​യേ​​റ്റ​​ങ്ങ​​ൾ മേ​​ലാ​​ൽ സാ​​ധ്യ​​മ​​ല്ലാ​​ത്ത​വി​​ധം കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തി​​ട്ടു​​ണ്ട്. പ​​ക്ഷേ, അ​​തി​​ന് മുൻപ് ഈ ​​മ​​ത​​നി​​യ​​മ​​ത്തി​​ൽ പെ​​ട്ടു​​പോ​​യ മു​​നമ്പം നി​​വാ​​സി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. മു​​നമ്പത്തെ വേ​​ട്ട തു​​ട​​രാ​​ൻ ബോ​​ർ​​ഡി​​ന് അ​​തു സ​​ഹാ​​യ​​ക​​മാ​​യി. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​രും കു​​റെ​​യൊ​​ക്കെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ലെന്നും' എഡിറ്റോറിയൽ പറയുന്നുണ്ട്.

'മു​​നമ്പത്തെ ജ​​ന​​ങ്ങ​​ൾ പ​​ണം​​കൊ​​ടു​​ത്തു വാ​​ങ്ങി​​യ​​തും, അ​​തു വ​​ഖ​​ഫ് ഭൂ​​മി​​യ​​ല്ലെ​​ന്ന് അ​​വ​​ർ​​ക്ക​​ത് കൊ​​ടു​​ത്ത ഫാ​റൂ​ഖ് കോ​​ള​​ജ് ആ​​ണ​​യി​​ട്ടു പ​​റ​​യു​​ക​​യും ചെ​​യ്ത 404 ഏ​​ക്ക​​ർ സ്ഥ​​ല​​മാ​​ണ്, പു​​തി​​യ ഭേ​​ദ​​ഗ​​തി​​ അ​​നു​​സ​​രി​​ച്ച് വ​​ഖ​​ഫ് സ്വ​​ത്തു​​ക്ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ൻറെ ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ഇ​​തു വ​​ഖ​​ഫ് ആ​​ണോ അ​​ല്ല​​യോ എ​​ന്ന​​തി​​ൽ വ​​ഖ​​ഫ് ട്രൈ​​ബ്യൂ​​ണ​​ലി​​ൽ കേ​​സ് നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. ഇ​​തു വ​​ഖ​​ഫ​​ല്ലെ​​ന്ന് കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് ക​​ഴി​​ഞ്ഞ ഒ​​ക്‌​ടോ​​ബ​​റി​​ൽ നി​​രീ​​ക്ഷി​​ച്ചി​​രു​​ന്നതും എഡിറ്റോറിയൽ എടുത്ത് പറയുന്നുണ്ട്.

ഇ​​സ്‌​​ലാ​​മോ​​ഫോ​​ബി​​യ പ​​ല​​രും വ​​ള​​ർ​​ത്തു​​ന്നു​​ണ്ടാ​​കും. പ​​ക്ഷേ, അ​​തു നി​​ർ​​മി​​ച്ചെ​​ടു​​ത്ത​​തും കേ​​ടു​​കൂ​​ടാ​​തെ സൂ​​ക്ഷി​​ക്കു​​ന്ന​​തും ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലെ അ​​തി​​ൻറെ ഈ​​റ്റി​​ല്ല​​ങ്ങ​​ളി​​ൽ ഒ​​ന്ന് വ​​ഖ​​ഫ് നി​​യ​​മ​​വും അ​​തി​​ൻറെ വെ​​ട്ടി​​പ്പി​​ടിത്ത ഭേ​​ദ​​ഗ​​തി​​ക​​ളു​​മാ​​ണ്. അ​​താ​​ണ് ബോ​​ർ​​ഡ് കു​​റ്റ​​ബോ​​ധ​​മേ​​തു​​മി​​ല്ലാ​​തെ ഉ​​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ലോ​​ക​​ത്ത് ഒ​​രു മ​​തേ​​ത​​ര-​​ജ​​നാ​​ധി​​പ​​ത്യ​​ നി​​യ​​മ വ്യ​​വ​​സ്ഥ​​യി​​ലും സാ​​ധ്യ​​മ​​ല്ലാ​​ത്ത വ​​കു​​പ്പു​​ക​​ളു​​മാ​​യി ബോ​​ർ​​ഡ് ഇ​​രു​​ളി​​ൻറെ മ​​റ​​വി​​ലെ​​ത്തുമ്പോൾ മുനമ്പത്തുകാർ പേ​​ടി​​ക്കാ​​തി​​രി​​ക്കു​​മോ? 2025ൽ ​​ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നു മു​​ന്നി​​ൽ ക​​ഴി​​ഞ്ഞ എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​നു​​വേ​​ണ്ടി അ​​ഡ്വ​​ക്ക​​റ്റ് ജ​​ന​​റ​​ൽ സ്വീ​​ക​​രി​​ച്ച നി​​ല​​പാ​​ട് മു​​നമ്പത്തുകാർക്ക് അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നു'വെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വ​​ഖ​​ഫി​​ൻറെ ചെ​​രു​​പ്പി​​ന​​നു​​സ​​രി​​ച്ച് നീ​​തി​​യു​​ടെ കാ​​ലു​​ക​​ൾ വെ​​ട്ടി​​മു​​റി​​ച്ചു​​കൊ​​ണ്ടേ​​യി​​രിക്കുമ്പോൾ, ഇ​​ര​​ക​​ളേക്കാ​​ൾ വ​​ലി​​യ നി​​സ​​ഹാ​​യാ​​വ​​സ്ഥ​​യി​​ലാ​​ണോ ത​​ങ്ങ​​ളെ​​ന്ന് പു​​തി​​യ സ​​ർ​​ക്കാ​​ർ ആ​​ത്മ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണമെന്നും എഡിറ്റോറിയൽ ഓ‍ർമ്മപ്പെടുത്തുന്നുണ്ട്. വ​​ഖ​​ഫ് ബോ​​ർ​​ഡി​​ൻറെ ഉ​​മീ​​ദ് വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി, മുനമ്പത്തെ വ​​ഖ​​ഫ് കു​​റ്റി​​ക​​ൾ പ​​റി​​ച്ച് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ എ​​റി​​യ​​ണം. അ​​തു​​വ​​രെ ‘10 മി​​നി​​റ്റ്‌​ വാ​​ഗ്ദാ​​ന​​മ​​ഴ’ ന​​ന​​ഞ്ഞ ഇ​​ര​​ക​​ൾ മ​​തേ​​ത​​ര​​ത്വ​​ത്തി​​ൻറെ തി​​ര​​ക​​ളെ​​ണ്ണി ക​​ട​​പ്പു​​റ​​ത്തു​​ണ്ടാ​​കും. എ​​ങ്ങോ​​ട്ടും പോ​​കി​​ല്ല എന്ന് പറഞ്ഞാണ് ദീപിക എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.

Content Highlights: Deepika newspaper strongly criticizes the Waqf Board and Congress leader VD Satheeshan, warning against compromising justice to suit Waqf interests. A sharp editorial exposing political interference and injustice in Kerala.

dot image
To advertise here,contact us
dot image