ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കറായി നാളെ സഭ നിയന്ത്രിക്കും

മെയ് 22 ന് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി ചുമതലയേല്‍ക്കും

ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു; പ്രോ ടേം സ്പീക്കറായി നാളെ സഭ നിയന്ത്രിക്കും
dot image

തിരുവനന്തപുരം: ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ലോക്ഭവനിലെത്തി. നാളെ നിയമസഭയുടെ ആദ്യസമ്മേളനം ചേരുമ്പോള്‍ പ്രോ ടേം സ്പീക്കര്‍ എന്ന നിലയില്‍ ജി സുധാകരനായിരിക്കും സഭ നിയന്ത്രിക്കുക. എംഎല്‍എമാര്‍ ജി സുധാകരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. സഭയില്‍ ഏറ്റവും കൂടുതല്‍ക്കാലം എംഎല്‍എയായിരുന്ന മുതിര്‍ന്ന അംഗം എന്ന നിലയിലാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരനെ നിശ്ചയിച്ചത്.

നാളെ പ്രോ ടേം സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിമാര്‍ക്ക് പിന്നീട് സ്ഥിരം സ്പീക്കര്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഉണ്ട്. മെയ് 22 ന് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി ചുമതലയേല്‍ക്കും.

Also Read:

പിണറായി വിജയനും സജി ചെറിയാനും ഉള്‍പ്പെടെ താങ്കളുടെ മുന്നില്‍ നാളെ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുമെന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണല്ലോ എന്ന ചോദ്യത്തോട് താന്‍ സോഷ്യല്‍ മീഡിയ നോക്കാറില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. അനാവശ്യങ്ങളും വൃത്തികേടുകളാണ് പലപ്പോഴും അവിടെ എഴുതാറുണ്ട്. പിണറായി വിജയന്‍ എംഎല്‍എ അല്ലേ, അദ്ദേഹം പ്രോ ടേം സ്പീക്കര്‍ക്ക് മുന്നിലല്ലാതെ പിന്നെ എവിടെയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ജി സുധാകരന്‍ ചോദിക്കുന്നു.

Content Highlights: G Sudhakaran takes oath as mla will be the protem speaker in constituency

dot image
To advertise here,contact us
dot image