

തിരുവനന്തപുരം: വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചടങ്ങിന് കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍. സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാന്‍ പാടുളളു എന്നാണ് നിര്‍ദേശം. മറ്റുളളവര്‍ വേദിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഈ നിര്‍ദേശപ്രകാരമുളള ക്രമീകരണം സ്റ്റേജില്‍ ഉണ്ടാകണമെന്നുമാണ് ലോക്ഭവന്‍ അറിയിച്ചത്.
ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവുകയുളളു. മറ്റുളള എല്ലാവരും സദസില്‍ ഇരിക്കേണ്ടിവരും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം പവലിയന്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുളള ഗ്യാലറികളിലും ആളുകള്‍ക്ക് ചടങ്ങ് കാണാനായി പ്രത്യേകം പന്തലുകള്‍ കെട്ടിയിട്ടുണ്ട്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അമ്പതിനായിരം പേരെ ഉള്‍ക്കൊളളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ കാണുന്നതിനായി ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും. നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളുണ്ടാകും.
Content Highlights: Lok Bhavan issues strict directives for vd satheesan government ministry oath taking