

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് മുന്നില്‍ പതറിയെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തി രാജസ്ഥാന്‍. നാലോവറില്‍ 40 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടിയ താരം രാജസ്ഥാന്റെ ബാറ്റര്‍മാരെ പിടിച്ചുകെട്ടിയെങ്കിലും രാജസ്ഥാന്‍ പൊരുതാവുന്ന സ്‌കോറിലെത്തി. യശസ്വി ജയ്‌സ്വാള്‍ വേഗം മടങ്ങിയെങ്കിലും വൈഭവ് സൂര്യവംശിയും ധ്രുവ് ജുറലും റിയാന്‍ പരാഗും നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോറെടുക്കാനയത്.
20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. ധ്രുവ് ജുറല്‍ 40 പന്തില്‍ 53 റണ്‍സെടുത്തു. 21 പന്തില്‍ വൈഭവ് 46 റണ്‍സെടുത്തു. 26 പന്തില്‍ റിയാന്‍ പരാഗ് 51 റണ്‍സ് കുറിച്ചു. യശസ്വി ജയ്‌സ്വാള്‍ (12), ഡൊണൊവന്‍ ഫെരേര (പൂജ്യം), രവി സിങ് (നാല്), ശുഭം ദുബെ (അഞ്ച്), ദസുന്‍ ശനക (10) എന്നിവര്‍ നിരാശപ്പെടുത്തി.
ഡല്‍ഹിക്കുവേണ്ടി മാധവ് തിവാരിയും ലുന്‍ഗി എന്‍ഗിഡിയും രണ്ടുവിക്കറ്റെടുത്തു. മാധവ് തിവാരിയുടെ പ്രകടനം ഡൽഹിക്ക് നിർണായകമായി.
content highlights: Starc's wicket haul! Rajasthan reach a decent score; Delhi need 194 to win