ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും അപമാനിക്കുന്ന ചിത്രം പങ്കുവെച്ചു; ബിജെപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് നിയുക്ത എംഎല്‍എ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്

ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും അപമാനിക്കുന്ന ചിത്രം പങ്കുവെച്ചു; ബിജെപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി
dot image

കോട്ടയം: മുഖ്യമന്ത്രിയെ തീരുമാനിച്ചതിന് പിന്നാലെ കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് നിയുക്ത എംഎല്‍എ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തില്‍ ചിത്രം പങ്കുവെച്ചുവെന്നും ഇത് കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനും വിശ്വാസത്തിനും കളങ്കമേല്‍ക്കുന്നതാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

സമാധാന അന്തരീക്ഷത്തില്‍ ജീവിച്ചുവരുന്ന കേരളത്തിലെ ജനങ്ങളില്‍ വര്‍ഗീയത ആളിക്കത്തിക്കുന്ന വാക്കുകളും ചിത്രവുമാണ് ഫേസ്ബുക്കിലൂടെ ഇവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുവഴി സംസ്ഥാനത്ത് വര്‍ഗീയസ്പര്‍ദ്ധ ഉണ്ടാക്കുകയും വര്‍ഗീയവിത്ത് മുളപ്പിച്ച് ജനങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ, ചേരിതിരിവ് എന്നിവ ഉണ്ടാക്കുന്നതിനുള്ള ഗൂഢ ശ്രമവുമാണ് നടത്തുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളില്‍ ചേരിതിരിവും മതപരമായ വര്‍ഗീയതയും ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റില്‍ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

പരാതിക്കാസ്പദമായ ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അതിനിടെ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗുമാണെന്ന ആരോപണം ശക്തമാക്കുകയാണ് ബിജെപി. ഇത് കേരളത്തിനും രാജ്യത്തിനും വലിയ ഭീഷണിയാണെന്നും ഓരോ മലയാളിയും അരക്ഷിതരാണെന്നുമായിരുന്നു രാജീവിന്റെ പോസ്റ്റ്.

Content Highlights: BJP insulted Rahul Gandhi and kharge Youth Congress Complaint

dot image
To advertise here,contact us
dot image