ഞങ്ങള്‍ ഒരേ നാട്ടുകാരും അയല്‍ക്കാരുമാണ്; കെ സി വേണുഗോപാലിനെ കണ്ട് മടങ്ങി കെ സുധാകരന്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെ സി വേണുഗോപാല്‍ സന്തുഷ്ടനാണെന്നും രാഷ്ട്രീയ പ്രസക്തി മുന്‍നിര്‍ത്തിയല്ല കൂടിക്കാഴ്ചയെന്നും കെ സുധാകരന്‍

ഞങ്ങള്‍ ഒരേ നാട്ടുകാരും അയല്‍ക്കാരുമാണ്; കെ സി വേണുഗോപാലിനെ കണ്ട് മടങ്ങി കെ സുധാകരന്‍
dot image

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍ എംപി. ഡല്‍ഹിയിലെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെ സി വേണുഗോപാല്‍ സന്തുഷ്ടനാണെന്നും രാഷ്ട്രീയ പ്രസക്തി മുന്‍നിര്‍ത്തിയല്ല കൂടിക്കാഴ്ചയെന്നും കെ സുധാകരന്‍ പ്രതികരിച്ചു. 'കെ സി ഒക്കെയാണ്. നിരാശയൊന്നുമില്ല. അദ്ദേഹത്തിന് ഇനിയും സമയമുണ്ട്. അദ്ദേഹം സന്തുഷ്ടനാണ്. ഒരു തരത്തിലും മാനസിക വ്യതയില്ല', എന്ന് കെ സുധാകരന്‍ പറഞ്ഞു.

'നമുക്ക് തമ്മില്‍ ചര്‍ച്ചയൊന്നും നടത്താനില്ല. കുറേകാര്യങ്ങളൊക്കെ സംസാരിക്കാനുണ്ട്. അത് സംസാരിച്ചു. കാതലായ രാഷ്ട്രീയപ്രസക്തിയെ മുന്‍നിര്‍ത്തിയല്ല ചര്‍ച്ച. ഒരേ നാട്ടുകാരാണ്. അയല്‍പ്പക്കക്കാരാണ്. സുഹൃത്തുക്കളാണ്. നമ്മള്‍ തമ്മില്‍ വ്യക്തിബന്ധങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്', കെ സുധാകരന്‍ പറഞ്ഞു.

അതേസമയം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. വി ഡി സതീശനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് അദ്ദേഹം. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുക്കില്ല. പകരം വി ഡി സതീശനെ പിന്തുണച്ച് കത്ത് നല്‍കാനാണ് നീക്കം.

Content Highlights: K Sudhakaran meet KC Venugopal In Delhi

dot image
To advertise here,contact us
dot image