10വർഷം ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റ്, രഹസ്യമായി നടത്തിയിട്ടുണ്ട്: ബിജു പ്രഭാകർ

ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

10വർഷം ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റ്, രഹസ്യമായി നടത്തിയിട്ടുണ്ട്: ബിജു പ്രഭാകർ
dot image

തിരുവനന്തപുരം: ലോഡ് ഷെഡ്ഡിങ്ങിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ബിജു പ്രഭാകര്‍. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണല്‍ എഞ്ചിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങള്‍ അറിയാതെ തന്നെ പവര്‍കട്ട് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തുവര്‍ഷം ലോഡ്‌ഷെഡ്ഡിങ് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് തെറ്റായ കാര്യമാണ്. താന്‍ ഉള്ള സമയത്ത് രഹസ്യമായി ലോഡ്‌ഷെഡ്ഡിങ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടംകുളത്ത് സമരം ചെയ്തവര്‍ ഇപ്പോള്‍ കേരളത്തിലേക്ക് വൈദ്യുതി വാങ്ങുകയാണ്.

2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് നമുക്കുണ്ടെങ്കിലും മഴക്കാലത്ത് എത്രയെണ്ണം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് ഇന്നും കോണ്‍ഗ്രസ്സിനോടാണ് താല്‍പ്പര്യം.
സ്‌കൂള്‍ കാലത്ത് നക്‌സല്‍ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: biju prabhakar on load shedding

dot image
To advertise here,contact us
dot image