മാംഗല്ല്യമായി...ബെല്ലംകൊണ്ട സായ് ശ്രീനിവാസ്-കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

രാത്രി 11:13 നാണ് ഇരുവരും വിവാഹിതരാകുന്നത്

മാംഗല്ല്യമായി...ബെല്ലംകൊണ്ട സായ് ശ്രീനിവാസ്-കാവ്യാ റെഡ്ഡി വിവാഹം ഇന്ന്
dot image

ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും വിവാഹിതരാകുന്നു. തിരുമലയില്‍ വച്ച് ഏപ്രില്‍ 29 ന് രാത്രി 11:13 ന് ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. ശാന്തമായ ആത്മീയ അന്തരീക്ഷത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക എന്ന് താരങ്ങള്‍ അറിയിച്ചു.

ഡിസൈനര്‍ ശ്രാവണ്‍ കുമാറാണ് വരനും വധുവിനും വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കരകൗശല വൈദഗ്ധ്യം ക്ലാസിക്കല്‍ ഇന്ത്യന്‍ സൗന്ദര്യശാസ്ത്രത്തിന്റെ മനോഹാരിതയെ സൂക്ഷ്മമായ ആധുനിക വിശദാംശങ്ങളുമായി കോര്‍ത്തിണക്കിയാണ് ഈ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങുകള്‍ക്ക് ശേഷമുള്ള ആഘോഷങ്ങള്‍ ഹൈദരാബാദിലായിരിക്കും. മെയ് ഒന്നിന് നടക്കുന്ന വിവാഹ സല്‍ക്കാര ചടങ്ങില്‍ ചലച്ചിത്ര താരങ്ങള്‍, പ്രമുഖര്‍, കുടുംബാംഗങ്ങള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ദീര്‍ഘനാളുകളായി സായ് ശ്രീനിവാസും കാവ്യയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിഷ്‌കിന്ധാപുരി എന്ന ഹൊറര്‍ ത്രില്ലര്‍ ആണ് നടന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ടൈസണ്‍ നായിഡു, ഹൈന്ദവ തുടങ്ങി നിരവധി സിനിമകളാണ് നടന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Content Highlights: Actors Bellamkonda Sai Srinivas-Kavya Reddy's wedding today. They will tie knot on April 29th 11.13 PM

dot image
To advertise here,contact us
dot image