

വൈഭവ് സൂര്യവംശിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച. താരത്തിന്റെ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമാണ് ചര്‍ച്ചയിലെ വിഷയം. കഴിഞ്ഞദിവസം പഞ്ചാബ് കിങ്‌സിനെതിരെ അര്‍ധസെഞ്ചുറി നേടാനായില്ലെങ്കിലും പവര്‍പ്ലേയില്‍ പഞ്ചാബ് ബൗളര്‍മാരെ അടിച്ചുതകര്‍ത്താണ് വൈഭവ് സൂര്യവംശി മൈതാനം വിട്ടത്. 16 പന്തില്‍ നിന്ന് വൈഭവ് സൂര്യവംശി 43 റണ്‍സെടുത്തു. രാജസ്ഥാന്‍ ഇന്നിങ്സില്‍ നിര്‍ണായകമായിരുന്നു വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്.
താരത്തിന്റെ 43 റണ്‍സ് എന്നത് രാജസ്ഥാനും നിര്‍ണായകമായി. ഈ ഇന്നിങ്സോടെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനും 15-കാരന്‍ താരത്തിനായി. എന്നാല്‍ മത്സരത്തിലെ വൈഭവിന്റെ സിക്സറുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളുമാണ് വൈഭവ് സൂര്യവംശി പഞ്ചാബിനെതിരേ നേടിയത്. ഇതില്‍ മൂന്ന് സിക്സര്‍ ഹെലികോപ്റ്റര്‍ ഷോട്ടുകളിലൂടെയാണ് താരം നേടിയത്. ഇതാണ് ചര്‍ച്ചയായത്. ഹെലികോപ്റ്റര്‍ ഷോട്ടുകള്‍കൊണ്ട് ക്രിക്കറ്റില്‍ പേരെടുത്ത എംഎസ് ധോണിയുമായാണ് ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ മിസ് ചെയ്ത ക്രിക്കറ്റ് പ്രേമികള്‍ വ്യാപകമായി വൈഭവ് സൂര്യവംശിയുടെ ഷോട്ടുകളെ ആഘോഷിക്കുകയാണ്.
We’ve seen this shot before 🚁 😉
— Star Sports (@StarSportsIndia) April 28, 2026
Vaibhav Sooryavanshi gives Rajasthan Royals the perfect start in this chase. 💪#TATAIPL 2026 ➡️ #PBKSvRR | LIVE NOW 👉https://t.co/saW6caCqT8 pic.twitter.com/A5EgtrJ0Sp
സാമൂഹികമാധ്യമങ്ങളില്‍ പലരും ഈ വീഡിയോകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് പോസ്റ്റിട്ടത്. അര്‍ഷ്ദീപ് സിങ്ങിനെ ഒരു തവണയും ലോക്കി ഫെര്‍ഗൂസണെ രണ്ടുവട്ടവും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ അതിര്‍ത്തികടത്തി.
223 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് വൈഭവ് സൂര്യവംശി നല്‍കിയത് മികച്ച തുടക്കമായിരുന്നു. തുടക്കത്തില്‍ യശസ്വി ജയസ്വാളിനെ കാഴ്ചക്കാരനായി നിര്‍ത്തി വൈഭവ് സൂര്യവംശി ഗ്രൗണ്ടില്‍ അടിച്ചുതകര്‍ത്തു. ആദ്യ ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിനെതിരേ ഒരു സിക്സും രണ്ടു ഫോറും എടുത്ത വൈഭവ്, അടുത്ത ഓവറില്‍ ലോക്കി ഫെര്‍ഗൂസനെതിരേ രണ്ടു സിക്സും ഒരു ഫോറും നേടി പഞ്ചാബ് ബൗളര്‍മാരെ വിറപ്പിച്ചു. അടുത്ത ഓവറില്‍ മാര്‍ക്കോ യാന്‍സനെതിരേയും സിക്സ് പറത്തി. നാലാം ഓവറില്‍ അര്‍ഷ് ദീപിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്ത് പുറത്താകുമ്പോള്‍ വൈഭവ് 16 പന്തില്‍ 43 റണ്‍സിലെത്തിയിരുന്നു.
content highlights: The next big finisher? Vaibhav Sooryavanshi is the new six-hitting sensation; Check out why | VIDEO