'പാമ്പ് കടിയേറ്റ മുറിവിന് മുകളില്‍ തുണി മുറുക്കി കെട്ടരുത്, സോപ്പിട്ട് കഴുകരുത്': ഡോ. പ്രവീണ്‍

'മുറിവേറ്റ ഭാഗം അനക്കാതെ കൊണ്ടുപോവുക എന്നുള്ളതാണ് പ്രധാനം'

'പാമ്പ് കടിയേറ്റ മുറിവിന് മുകളില്‍ തുണി മുറുക്കി കെട്ടരുത്, സോപ്പിട്ട് കഴുകരുത്': ഡോ. പ്രവീണ്‍
dot image

തിരുവനന്തപുരം: പാമ്പ് കടിയേറ്റ മുറിവിന് മുകളില്‍ തുണി മുറുക്കി കെട്ടുന്ന രീതി ചെയ്യാന്‍ പാടില്ലെന്ന് നേമം താലൂക്ക് ആശുപത്രിയിലെ ഡോ. പ്രവീണ്‍. മുറിവ് സോപ്പിട്ട് കഴുകുന്ന രീതി ശരിയല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

മുറിവേറ്റ ഭാഗം അനക്കാതെ കൊണ്ടുപോവുക എന്നുള്ളതാണ് പ്രധാനം. വിഷമുള്ള പാമ്പ് കടിച്ചു എന്നുള്ളതുകൊണ്ട് ഭയപ്പെടേണ്ടതില്ല. ചില ലക്ഷണം വെച്ച് മാത്രം കടിച്ചത് ഏത് പാമ്പാണെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ചെയ്യേണ്ടത് വിഷത്തിന്റെ വ്യാപനം കുറയ്ക്കുക എന്നുള്ളതാണ്. പേടി ഇല്ലാതാക്കണം. ഭയം കൂടിയാല്‍ രക്തയോട്ടം കൂടും. ഇത് വിഷം വ്യാപിപ്പിക്കാന്‍ കാരണമാവും. വിഷമുള്ള പാമ്പാണ് കടിച്ചതെങ്കിലും ചിലത് വിഷം ഇഞ്ചക്ട് ചെയ്യണമെന്നില്ല. വിഷപ്പാമ്പാണ് കടിച്ചതെങ്കിലും ഉടന്‍ ആന്റിവെനം നല്‍കാന്‍ കഴിയില്ല. ആന്റിവെനം 80 ശതമാനം അലര്‍ജിക് ആണ്.

വെനം ശരീരത്തില്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമാണ് ആന്റിവെനം നല്‍കുക. ആശുപത്രികളില്‍ ആന്റിവെനം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്ലഡ് ടെസ്റ്റ് ചെയ്ത് കൊണ്ട് മാത്രം പാമ്പ് കടിയേറ്റില്ല എന്ന് പറയാന്‍ കഴിയില്ല. മൂര്‍ഖന്‍ പോലുള്ള പാമ്പ് കടിച്ചത് ബ്ലഡ് ടെസ്റ്റിലൂടെ മനസിലാക്കാന്‍ കഴിയില്ലെന്നും ഡോ. പ്രവീണ്‍ കൂട്ടിച്ചേർത്തു.

Content Highlights: Dr. Praveen says that should not tie a cloth tightly over a snakebite wound

dot image
To advertise here,contact us
dot image