അങ്ങ് മുംബൈയിലും ഉണ്ടെടോ 'ചേട്ടന്' പിടി; മുംബൈക്കെതിരെയുള്ള സഞ്ജുവിന്‍റെ റെക്കോർഡ്

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരിന് വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോൾ ഇരു ടീമുകളുടെയും ആരാധകർ വലിയ ആവേശത്തിൽ തന്നെയാണ്

അങ്ങ് മുംബൈയിലും ഉണ്ടെടോ 'ചേട്ടന്' പിടി; മുംബൈക്കെതിരെയുള്ള സഞ്ജുവിന്‍റെ റെക്കോർഡ്
dot image

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരിന് വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോൾ ഇരു ടീമുകളുടെയും ആരാധകർ വലിയ ആവേശത്തിൽ തന്നെയാണ്. മുമ്ബിക്ക് എതിരെ ധോണി ഇറങ്ങുന്നത് കാത്തിരുന്ന ആരാധകർക്ക് താരം ഇന്ന് ഇറങ്ങില്ല എന്ന വാർത്ത നിരാശ സമ്മാനിക്കുന്നതാണെങ്കിലും ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണിനെ ബാറ്റിങ്ങിലേക്കാണ് ഇനി കണ്ണുകളെത്തുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണും ജസ്പ്രീത് ബുംറയും നേര്‍ക്കുനേര്‍ വരുമ്പോൾ പോരാട്ടത്തിന്റെ ഫലം എന്തായിരിക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്.

അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട മുംബൈ ഇന്ത്യൻസിനെതിരെ ഇതുവരെയുള്ള സഞ്ജുവിന്‍റെ പ്രകടനങ്ങൾ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത് തന്നെയാണ്. താരം ഇതുവരെ എംഐക്കെതിരെ 23 മത്സരങ്ങളിലാണ് ബാറ്റ് വീശിയത്. അതിൽ നിന്ന് 601 റൺസും സഞ്ജു സമ്പാദിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ 28.61 ശരാശരിയുള്ള സഞ്ജുവിന് 140-ന് മുകളിൽ പ്രഹരശേഷിയുമുണ്ട്. മുംബൈക്കെതിരെ 5 അർധസെഞ്ച്വറികളുമാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്. 76 റൺസാണ് ഉയർന്ന മുംബൈക്കെതിരെയുള്ള താരത്തിന്റെ ഉയർന്ന സ്കോർ.

വാംഖഡെയിലെ മുംബൈക്കെതിരായ റെക്കോർഡും സഞ്ജുവിന് അനുകൂലം തന്നെയാണ്. ഇവിടെ എംഐക്കെതിരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 30.75 ശരാശരിയിൽ 246 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്. മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ഐപിഎൽ കരിയറിൽ പുതിയ നാഴികക്കല്ലുകളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. 183 മത്സരങ്ങളിൽ നിന്ന് 4,896 റൺസ് നേടിയിട്ടുള്ള സഞ്ജുവിന് മുംബൈക്കെതിരെ 104 റൺസ് കൂടി നേടാനായാൽ 5000 റൺസ് ക്ലബ്ബിലെത്താനാകും. ഐപിഎല്ലിൽ 4 സെഞ്ച്വറികളും 26 അര്‍ധസെഞ്ചുറികളുമാണ് സഞ്ജുവിന്‍റെ ഇതുവരെയുള്ള നേട്ടം. 400 ഫോറുകളും 228 സിക്സറുകളും പറത്തിയ സഞ്ജു ലീഗിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റർമാരിൽ ഒരാൾ കൂടിയാണ്.

Content highlight: Sanju Samson record against MI in IPL

dot image
To advertise here,contact us
dot image