പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം

പാലത്തില്‍ നിന്ന് പുഴയില്‍ വീണു; ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം
dot image

കൊച്ചി: പെരിയാറിന്റെ കുറുകെയുള്ള ശബരിപാതയുടെ പാലത്തില്‍ നിന്ന് പുഴയില്‍ വീണ് ഡിവൈഎഫ്‌ഐ യുവ നേതാവിന് ദാരുണാന്ത്യം. പെരുമ്പാവൂര്‍ മുടക്കുഴ ഇളമ്പകപ്പിള്ളി പനമഠം വീട്ടില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും മകള്‍ അഞ്ജന ബിജു (22) ആണ് മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ ബി എ വിദ്യാര്‍ഥിനിയായിരുന്നു.

തിങ്കളാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. കണ്ടുനിന്നവര്‍ ഉടനെ ആളുകളെ വിളിക്കുകയും അഞ്ജനയെ പുഴയില്‍ നിന്നെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും രക്ഷിക്കാനായില്ല. പെരുമ്പാവൂര്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഡിവൈഎഫ്‌ഐ മുടക്കുഴ മേഖലയുടെ വൈസ് പ്രസിഡന്റാണ് അഞ്ജന.

സിപിഐഎം മുടക്കുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ് അമ്മ ബിന്ദു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും. അനശ്വരയാണ് സഹോദരി.

Content Highlights: Young DYFI leader dies after falling from bridge into river

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us