വിമർശനങ്ങൾ വേദനിപ്പിക്കാറില്ല, 'ഊരും ബ്ലഡ്' പ്രേക്ഷകർക്ക് മനസിലാകാൻ രണ്ട് ദിവസമെടുത്തു: സായ് അഭ്യങ്കർ

'ഊരും ബ്ലഡ് റിലീസായ സമയത്ത് ആദ്യത്തെ രണ്ട് ദിവസം പ്രേക്ഷകർക്ക് സമ്മിശ്ര അഭിപ്രായം ആയിരുന്നു'

വിമർശനങ്ങൾ വേദനിപ്പിക്കാറില്ല, 'ഊരും ബ്ലഡ്' പ്രേക്ഷകർക്ക് മനസിലാകാൻ രണ്ട് ദിവസമെടുത്തു: സായ് അഭ്യങ്കർ
dot image

പ്രദീപ് രംഗനാഥൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഡ്യൂഡ് ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. 100 കോടിക്ക് മുകളിൽ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. ചിത്രത്തിലെ 'ഊരും ബ്ലഡ്' എന്ന ഗാനം വലിയ തരംഗമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ ഗാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ചില വിമർശനങ്ങളും ഈ ഗാനത്തിന്റെ തേടി എത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് സായ് അഭ്യങ്കർ.

'ഊരും ബ്ലഡ് റിലീസായ സമയത്ത് ആദ്യത്തെ രണ്ട് ദിവസം പ്രേക്ഷകർക്ക് സമ്മിശ്ര അഭിപ്രായം ആയിരുന്നു. എന്നാൽ മൂന്നാം ദിവസം മുതൽ ഗാനം വൈറൽ ആകാൻ തുടങ്ങി. ആ ഗാനത്തെ മനസിലാക്കി എടുക്കാൻ പ്രേക്ഷകർക്ക് രണ്ട് ദിവസം വേണ്ടി വന്നു. പുതിയത് എന്തെങ്കിലും ചെയ്യണം എന്നായിരുന്നു എന്റെയും കീർത്തിയുടെയും ആഗ്രഹം. എന്റെ ആ വിഷനെ അദ്ദേഹം സപ്പോർട്ട് ചെയ്തതിൽ സന്തോഷമുണ്ട്. ഒരു ഘട്ടത്തിൽ ഊരും ബ്ലഡിനെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാൻ തുടങ്ങി. അങ്ങനെ ആളുകൾ ആ പാട്ട് കേൾക്കാൻ തുടങ്ങി. പാട്ടു ഇഷ്ടമായവർ വീണ്ടും അത് കേട്ടു, ഇഷ്ടമാകാത്തവരും അത് കേൾക്കാൻ തുടങ്ങി. വിമർശങ്ങൾ എന്നെ വേദനിപ്പിക്കാറില്ല. പ്രേക്ഷകർ എന്ത് പറഞ്ഞാലും അത് എന്റെ നല്ലതിനാണെന്ന് കരുതുന്ന ആളാണ് ഞാൻ', സായ് അഭ്യങ്കറിൻ്റെ വാക്കുകൾ.

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. ആദ്യ മൂന്ന് സിനിമകളിൽ നിന്ന് ഹാട്രിക്ക് 100 കോടി നേടുന്ന ഒരു താരം എന്ന നിലയിലേക്ക് ഉയരുകയാണ് പ്രദീപ്. ഡ്യൂഡിൽ മമിത ബൈജു ചെയ്ത വേഷത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകനായ കീർത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlights: Sai Abhyangar talks about criticisms and Oorum blood song

dot image
To advertise here,contact us
dot image