'പ്രണയബന്ധമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളായേനെ'; ചിരാഗ് പാസ്വാനുമായുള്ള ബന്ധത്തില്‍ കങ്കണ

2011ല്‍ പുറത്തിറങ്ങിയ 'മിലെ ന മിലെ ഹം' എന്ന ചിത്രത്തില്‍ കങ്കണയും ചിരാഗും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

'പ്രണയബന്ധമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളായേനെ'; ചിരാഗ് പാസ്വാനുമായുള്ള ബന്ധത്തില്‍ കങ്കണ
dot image

ന്യൂഡല്‍ഹി: ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും താനും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എംപിയും നടിയുമായ കങ്കണ റാവത്ത്. പ്രണയത്തിലാണെന്ന വാര്‍ത്തയെ തള്ളുകയാണ് കങ്കണ ചെയ്തത്.

പൊതുപരിപാടികളില്‍ ഇരുവരെയും ഒന്നിച്ചു കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ ചിരാഗ് തന്റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്ന് കങ്കണ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ചിരാഗ് വെറും സുഹൃത്താണ്. അദ്ദേഹത്തെ കാണുമ്പോള്‍ ഒരു സുഹൃത്തിനെ കാണുന്ന പോലെയെ തോന്നാറുള്ളൂ. സത്യസന്ധമായി പറയട്ടെ, ഞങ്ങള്‍ക്കിടയില്‍ പ്രണയമൊന്നുമില്ല. ഞങ്ങള്‍ പരസ്പരം അറിയാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. പത്ത് വര്‍ഷം മുന്‍പ് അദ്ദേഹം എന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പ്രണയമുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കുട്ടികളായേനെ.', കങ്കണ ചിരിച്ചുകൊണ്ട് പറഞ്ഞു.

അദ്ദേഹത്തെ കാണുമ്പോള്‍ വളരെ പോസിറ്റീവ് ആയ ഒരു അനുഭവം തോന്നാറുണ്ട്. സിനിമ പശ്ചാത്തലമുള്ള ആളായത് കൊണ്ട് തന്നെ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ടെന്നും എന്നാല്‍ അതില്‍ പ്രണയമില്ലെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. 2011ല്‍ പുറത്തിറങ്ങിയ 'മിലെ ന മിലെ ഹം' എന്ന ചിത്രത്തില്‍ കങ്കണയും ചിരാഗും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിരാഗിന്റെ ആദ്യ സിനിമയായിരുന്നു അത്.

Content Highlights: Kangana Ranaut Responds to Rumours of Romantic Relationship With Chirag Paswan

dot image
To advertise here,contact us
dot image