

കണ്ണൂര്‍: ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജിൻ്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യംരാജ് നല്‍കിയ പരാതിയിലാണ് നടപടി. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്ന് ഡിജിപിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ ഇന്ന് സഹപാഠികളുടെ യും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. സസ്‌പെന്‍ഷനിലായ അധ്യാപകര്‍ ഒളിവിലാണെന്നാണ് വിവരം. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു. പിന്നാലെ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ ഇവര്‍ ഒളിവില്‍ പോയതെന്നാണ് സൂചന.
സംഭവത്തില്‍ രണ്ട് എഫ്‌ഐആറാണ് പൊലീസ് ഇട്ടിരിക്കുന്നത്. ആദ്യത്തേത് നിതിന്‍ രാജിന്റെ അസ്വാഭാവിക മരണത്തിലും രണ്ടാമത്തേത് നിതിന്‍ രാജ് വായ്പ എടുത്തതായി പറയുന്ന ലോണ്‍ ആപ്പിനെതിരെയാണ്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലേക്ക് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാന്‍ അനുവദിക്കില്ലെന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight : Nitin Raj's death; National Commission for Scheduled Castes orders inquiry