1 വർഷത്തിനുള്ളില്‍ 80 ലക്ഷം രൂപ! കടം വീട്ടി മാതൃകയായി ഇന്ത്യൻ യുവതി, എങ്ങനെയെന്ന് അറിയാം

കടം വീട്ടാൻ സാധിച്ചതിന്റെ പ്രധാന കാരണങ്ങളായി പറയുന്നത് പഠനകാലത്തും അതിനുശേഷവും ലഭിച്ച മികച്ച അവസരങ്ങളെയാണ്

1 വർഷത്തിനുള്ളില്‍ 80 ലക്ഷം രൂപ! കടം വീട്ടി മാതൃകയായി ഇന്ത്യൻ യുവതി, എങ്ങനെയെന്ന് അറിയാം
dot image

അമേരിക്കയിൽ ഉപരിപഠനത്തിന് പോകുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് വൻതുകയുള്ള വിദ്യാഭ്യാസ വായ്പ. എന്നാൽ വെറും ഒരു വർഷം കൊണ്ട് 80 ലക്ഷം രൂപയുടെ കടം വീട്ടിയ ഒരു ഇന്ത്യൻ യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

അമിത ചിലവുകൾ കുറച്ചു

യുവതി തന്റെ വലിയ കടം വീട്ടാൻ സാധിച്ചതിന്റെ പ്രധാന കാരണങ്ങളായി പറയുന്നത് പഠനകാലത്തും അതിനുശേഷവും ലഭിച്ച മികച്ച അവസരങ്ങളെയാണ്.കയ്യിൽ വരുന്ന ഓരോ രൂപയും വായ്പ തിരിച്ചടയ്ക്കാനാണ് അവർ ഉപയോഗിച്ചത്. അമേരിക്കയിലെ ആഡംബര ജീവിതം ഒഴിവാക്കി വളരെ ലളിതമായി ജീവിച്ചു. വാടക, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ പരമാവധി ലാഭിച്ചു. ആദ്യം കടം തീർക്കുക എന്നതിനായി മുൻഗണന നൽകി. ജോലിയിൽ നിന്ന് ലഭിച്ച ഉയർന്ന ശമ്പളവും ബോണസും മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാതെ നേരിട്ട് ബാങ്കിലേക്ക് അടച്ചു.

ആമസോണിലെ ഇന്റേൺഷിപ്പ്

പഠിക്കുന്ന സമയത്ത് ആമസോണിൽ ഇന്റേൺഷിപ്പ് ലഭിച്ചു. അവിടെ നിന്ന് ലഭിച്ച ഉയർന്ന വരുമാനം വായ്പ തിരിച്ചടയ്ക്കാൻ വലിയ രീതിയിൽ സഹായിച്ചു. കോളേജിൽ തന്നെ ഗവേഷണ സഹായിയായി അവർ ജോലി ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച അധിക വരുമാനവും കടം തീർക്കാൻ അവർ ഉപയോഗിച്ചു.

കൃത്യമായ പ്ലാനിംഗ്

പഠിക്കുമ്പോൾ തന്നെ വെറുതെ ഇരിക്കാതെ ജോലി ചെയ്ത് പണം കണ്ടെത്താൻ ശ്രമിച്ചതും, കിട്ടിയ പണം അനാവശ്യമായി ചിലവാക്കാതെ സൂക്ഷിച്ചതുമാണ് 80 ലക്ഷം രൂപ എന്ന വലിയ തുക ഒരു വർഷത്തിനുള്ളിൽ അടച്ചു തീർക്കാൻ അവരെ സഹായിച്ചത്.തന്റെ കഴിവും കഠിനാധ്വാനവും വഴി ലഭിച്ച മികച്ച ശമ്പളമുള്ള ജോലികളാണ് ഈ നേട്ടത്തിന് പിന്നിലെ രഹസ്യം എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റിൽ ഈ യുവതി പറയുന്നത്.

Content Highlights: How to repay student loan fast, Indian student loan success stories in USA, Strategies to pay off 80 lakh loan in one year

dot image
To advertise here,contact us
dot image