ക്യാ യാർ! ബാറ്റ് പരിശോധനയില്‍ 'പെട്ടു'; പിന്നാലെ അമ്പയറോട് തര്‍ക്കിച്ച് രോഹിത്, ചർച്ചയായി വീഡിയോ

വാംഖഡെയിൽ നടന്ന മത്സരത്തിനിടെ ബാറ്റ് പരിശോധനയിൽ പരാജയപ്പെട്ടതോടെ അസ്വസ്ഥനായ രോഹിത് ശർമ അമ്പയറോട് കയർക്കുകയാണ് ചെയ്തത്

ക്യാ യാർ! ബാറ്റ് പരിശോധനയില്‍ 'പെട്ടു'; പിന്നാലെ അമ്പയറോട് തര്‍ക്കിച്ച് രോഹിത്, ചർച്ചയായി വീഡിയോ
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ​ഗ്ലാമർ പോരാട്ടമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു– മുംബൈ ഇന്ത്യൻസ് മത്സരത്തിന് പിന്നാലെ വിവാദങ്ങൾ‌ ഒന്നിനുപിറകേ ഒന്നായി വരികയാണ്. ‌മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ​ഗ്ലൗസ് മാറ്റത്തെ കുറിച്ച് വിവാദം കൊടുമ്പിരി കൊള്ളുകയാണ്. ഇപ്പോഴിതാ മുംബൈയുടെ സൂപ്പർ താരം രോഹിത് ശർമയുടെ ബാറ്റ് പരിശോധനയെ കുറിച്ചും ചർച്ചകൾ സജീവമാവുകയാണ്.

വാംഖഡെയിൽ നടന്ന മത്സരത്തിനിടെ ബാറ്റ് പരിശോധനയിൽ പരാജയപ്പെട്ടതോടെ അസ്വസ്ഥനായ രോഹിത് ശർമ അമ്പയറോട് കയർക്കുകയാണ് ചെയ്തത്. മത്സരത്തിൽ മുംബൈ ഇന്നിങ്സിനായി ഇറങ്ങാൻ നിൽക്കവെയാണ് ഓപ്പണര്‍മാരായ രോഹിതിന്റെയും റയാൻ റിക്കിൾട്ടനിന്റെയും ബാറ്റുകൾ ‘ഗേജ് പരിശോധനയ്ക്കു’ വിധേയമാക്കിയത്. അസ്വസ്ഥനായ രോഹിത് ശർമ തന്റെ ബാറ്റിൽ പ്രശ്നങ്ങളില്ലെന്ന് അമ്പയറെ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

രോഹിത്തിന് പിന്തുണയുമായി മുംബൈ താരം തിലക് വർമയും അമ്പയറോടു സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ബാറ്റ് പരിശോധന നടത്തിയ ഉപകരണം ശരിയായ രീതിയിൽ അല്ല ഉപയോഗിച്ചതെന്നായിരുന്നു തിലക് വർമയുടെ വാദം. എന്നാൽ വീണ്ടും പരിശോധിച്ചതോടെ രോഹിതിന്റെ ബാറ്റിന് അനുമതി ലഭിക്കുകയും ചെയ്തു.

ബാറ്റുകളുടെ അളവുകൾ നേരത്തേ തീരുമാനിക്കപ്പെട്ട പരിധിയിൽ തന്നെയെന്ന് ഉറപ്പാക്കാനാണ് അമ്പയർമാർ ‘ഗേജ് ടെസ്റ്റ്’ നടത്തുന്നത്. മത്സരത്തിൽ 13 പന്തുകൾ നേരിട്ട രോഹിത് ഒരു സിക്സും രണ്ട് ഫോറുകളും സഹിതം 19 റൺസുമായി മടങ്ങേണ്ടിവന്നു. ‘ഹാംസ്ട്രിങ്’ വേദന അനുഭവപ്പെട്ടതോടെ രോഹിത് ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. താരത്തിന്റെ പരിക്കിന്റെ ഗൗരവം എത്രത്തോളമുണ്ടെന്നു വ്യക്തമല്ല.

Content Highlights: IPL 2026: Controversy after MI vs RCB, Rohit Sharma gets annoyed at umpire during bat thickness check

dot image
To advertise here,contact us
dot image