

കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.
90% പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: man sets himself on fire at Punalur police station