'ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലും അക്കൗണ്ട്, ഒരു പ്രവാസിയുടെ പേരിലേക്ക് കോടിക്കണക്കിന് രൂപ പോയി"

ഫെഡറൽ ബാങ്കിലെ അക്കൗണ്ടിൽ എട്ടംഗ സംഖ്യയുടെ ഇടപാട് നടന്നതായി നികേഷ് കുമാർ

'ധനലക്ഷ്മി ബാങ്കിൽ മാത്രമല്ല, ഫെഡറൽ ബാങ്കിലും അക്കൗണ്ട്, ഒരു പ്രവാസിയുടെ പേരിലേക്ക് കോടിക്കണക്കിന് രൂപ പോയി"
dot image

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും സിപിഐഎം സോഷ്യല്‍ മീഡിയോ കോര്‍ഡിനേറ്ററുമായ എം വി നികേഷ് കുമാര്‍. പുനരധിവാസത്തിനായി ഫണ്ട് പിരിച്ച ശേഷം ഇടപാട് നടന്നത് ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടില്‍ മാത്രമല്ലെന്നും ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലും ഇടപാട് നടന്നുവെന്ന് നികേഷ് കുമാര്‍ പറയുന്നു. ഫെഡറല്‍ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചില്‍ തുറന്ന 13740200004964 നമ്പര്‍ അക്കൗണ്ടില്‍ എട്ടംഗ സംഖ്യയുടെ ഇടപാട് നടന്നതായാണ് നികേഷ് കുമാര്‍ ആരോപിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നികേഷ് കുമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും നികേഷ് കുമാര്‍ പറയുന്നു. ഈ അക്കൗണ്ടിനെ കുറിച്ച് ഇതുവരെ പുറത്തുപറയാത്തത് എന്തുകൊണ്ടാണെന്നും നികേഷ് കുമാര്‍ ചോദിക്കുന്നു. ഇതിന് പുറമേ മറ്റ് ചില ചോദ്യങ്ങളും നികേഷ് കുമാര്‍ ഉന്നയിക്കുന്നുണ്ട്. ഫെഡറല്‍ ബാങ്കിന്റെ ഈ അക്കൗണ്ടില്‍ എത്ര രൂപയുണ്ട് എന്നാണ് നികേഷ് കുമാര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം. 'ഈ അക്കൗണ്ടിന്റെ വിവരങ്ങള്‍ എന്തുകൊണ്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഇതുവരെ പുറത്തുവിട്ടില്ല?, ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍ നിന്നും ഫെഡറല്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നും പണം പോയിട്ടുണ്ടോ?, 2026 ല്‍ ആണ് സ്ഥലം രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2024 ല്‍ തന്നെ ലക്ഷങ്ങള്‍ ഒരു അക്കൗണ്ടിലേക്ക് പോയിട്ടുണ്ട്, ആ അക്കൗണ്ട് ആരുടേതാണ്?, സ്ഥലം രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ ഒരു പ്രവാസി മലയാളിയുടെ പേരിലേക്ക് കോടിക്കണക്കിന് രൂപ പോയിട്ടുണ്ട്, ഈ പ്രവാസി മലയാളിയുമായി കെപിസിസി ഏതെങ്കിലും തരത്തിലുള്ള കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ?' തുടങ്ങിയ ചോദ്യങ്ങളും നികേഷ് കുമാര്‍ ഉയര്‍ത്തുന്നുണ്ട്.

Content Highlights- MV Nikesh Kumar alleged that crores of rupees were transferred to an expatriate’s account through accounts in Dhanlaxmi Bank and Federal Bank

dot image
To advertise here,contact us
dot image