'ഷാഫി എ ഗ്രൂപ്പുകാരനല്ല, ഗ്രൂപ്പ് വിഭാഗീയത'; ഗ്രൂപ്പ് തര്‍ക്കത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

'ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് വിഭാഗീയതയെ പ്രോത്സാഹിപ്പിക്കണ്ടാ എന്നുള്ളതാണ്. ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയുടെ ഭാഗമാണ്' ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി

'ഷാഫി എ ഗ്രൂപ്പുകാരനല്ല, ഗ്രൂപ്പ് വിഭാഗീയത'; ഗ്രൂപ്പ് തര്‍ക്കത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
Rajmohan Unnithan
dot image

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഉമ്മൻ ചാണ്ടിയോടൊപ്പം നിന്നവരാണ് കെ.സി ജോസഫ്, ബെന്നി ബെഹനാൻ. എന്നാൽ ഷാഫി പറമ്പിൽ നിലവില്‍ എ ഗ്രൂപ്പിൻ്റെ ഭാഗമല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. പാർട്ടിയും ഗവൺമെൻ്റും ഒന്നായതാണ് പ്രശ്നം. പാർട്ടിയും സർക്കാരും രണ്ടും രണ്ടാവണം. എന്നാൽ മാത്രമേ പരാതി പറയാനാകൂ എന്നും ഉണ്ണിത്താൻ പറഞ്ഞു.

'ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് വിഭാഗീയതയെ പ്രോത്സാഹിപ്പിക്കണ്ടാ എന്നുള്ളതാണ്. ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയുടെ ഭാഗമാണ്' ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. അതേസമയം തനിക്കും ഒരുപാട് പരാതിയും പരിഭ്രമവുമുണ്ടെന്നും താൻ കടിച്ച് പിടിച്ച് നിൽക്കുകയാണെന്നും ഉണ്ണിത്താൻ പറഞ്ഞു. കോണ്‍ഗ്രസില്‍ പരതി പറയാൻ വേദി ഇല്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.

കേരള പ്രദേശ് കോണ്‍ഗ്രസിൻ്റെ കമ്മിറ്റിയുടെ പ്രസിഡൻ്റ്, രണ്ട് വർക്കിങ് കമ്മിറ്റി പ്രസിഡൻ്റുമാർ, വർക്കിങ് കമ്മിറ്റി മെമ്പർ, AICC ജനറൽ സെക്രട്ടരിയായിരുന്ന റോജി എം ജോൺ എന്നിവർ മന്ത്രിമാരാണെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. ' പാർട്ടിയും ഗവൺമെൻ്റും ഒന്നായി അതാണ് പ്രശനം. പാർട്ടിയും സർക്കാരും രണ്ടും രണ്ടാവണം. എന്നാൽ മാത്രമേ പരാതി പറയാനാകൂ' ഉണ്ണിത്താൻ പറഞ്ഞു.

സംഭവത്തിൽ കേന്ദ്ര നേതൃത്വമാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും കെ സി വേണുഗോപാൽ എന്താണ് ഇടപെടാത്തത് എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു. അതേസമയം പത്മജ കോൺഗ്രസിലേക്ക് തിരിച്ചുവരുന്നത് ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടാത്തതുകൊണ്ടാണെന്നും ഉണ്ണിത്താൻ ആരോപിച്ചു. ബിജെപിയിലേക്ക് പോയപ്പോൾ കെ കരുണാകരനെ പോലും അപമാനിച്ചു, കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ആദ്യം ബിജെപിയിലേക്ക് പോകുമെന്ന് പത്മജ പറഞ്ഞതും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. 'തന്നെ കുഴിയിലേക്ക് എടുക്കുന്നവരെ പത്മജ പറഞ്ഞത് മറക്കില്ല' ഉണ്ണിത്താൻ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം തലപൊക്കിയതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് എ ഗ്രൂപ്പ് നേതാക്കള്‍പരാതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഒപ്പം നിന്നവരെ അവഗണിക്കുന്നതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. കെ സി ജോസഫിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ എഐസിസി അധ്യക്ഷന് പരാതി നല്‍കിയത്. ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരും എഐസിസി അധ്യക്ഷനെ കണ്ടു. നാല് ദിവസം മുമ്പാണ് നേതാക്കള്‍ പരാതി നല്‍കിയത്.

Content Highlights: Congress MP Rajmohan Unnithan speaks out on factional tensions in Kerala Congress, says the party and government should function separately and admits he too has grievances.

dot image
To advertise here,contact us
dot image