

കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി മുയിപ്പോത്ത് സ്വദേശി ധനിഷ് അഹമ്മദ്. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. അടിയന്തിരമായി നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
വീടുകളില്‍ ചെന്ന് സമുദായം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചുവെന്ന് കാട്ടി നേരത്തെ കീഴരിയൂര്‍ സ്വദേശിനി സഫീറ പരാതി നല്‍കിയിരുന്നു. സ്ഥാനാര്‍ത്ഥിയുടെ കൂടെ ഉണ്ടായിരുന്ന ആളുകളാണ് സമുദായത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. മുസ്ലിം കുട്ടി സഭയിലേക്ക് വരണം എന്ന രീതിയിലാണ് അവര്‍ പറഞ്ഞുവന്നത്. വര്‍ഗീയത എന്നതിലേക്കാണ് അവര്‍ കൊണ്ടുവന്നത്. എന്നാല്‍ വര്‍ഗീയത വേണ്ട എന്ന ബോധ്യത്തിലാണ് താന്‍ പരാതി കൊടുത്തതെന്നായിരുന്നു സഫീറ വിശദീകരിച്ചത്.
Content Highlights: Complaint filed against Fathima Thahiliya alleges spreading hate through social media